ADVERTISEMENT

ബ്യൂനസ്ഐറിസ് ∙ അർജന്റീനയുടെ മുൻ പ്രസിഡന്റും ജനകീയ നേതാവുമായിരുന്ന കാർലോസ് മെനം(90) അന്തരിച്ചു. ദീർഘകാലമായി ചികിത്സയിലായിരുന്നു. അർജന്റീനയെ നവയുഗത്തിലേക്കു നയിച്ച നേതാവെന്നു വിശേഷിപ്പിക്കപ്പെടുന്ന മെനം രണ്ടു ടേമിലായി 10 വർഷം (1989–1999) രാജ്യത്തെ നയിച്ചു.

സ്വകാര്യവൽക്കരണവും പുത്തൻ സാമ്പത്തികപരിഷ്കാരങ്ങളും വഴി രാജ്യാന്തരവിപണിയുടെ കയ്യടി നേടിയെങ്കിലും പിന്നീട് അദ്ദേഹത്തിന്റെ പരിഷ്കാരങ്ങൾ രാജ്യത്തെ സാമ്പത്തികത്തകർച്ചയിലേക്കു നയിച്ചു എന്ന പഴികേട്ടു. അഴിമതി ആരോപണങ്ങളെ തുടർന്നു സ്ഥാനമൊഴിഞ്ഞ മെനം 2007ൽ തിരിച്ചുവരവിനു ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com