ADVERTISEMENT

അലക്സാൻഡ്രിയ (ഈജിപ്‌ത്) ∙ ഈജിപ്ത്, റഷ്യ, യുക്രെയ്ൻ, ലബനൻ, ഇസ്രയേൽ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ 20 കോടിയോളം ക്രൈസ്തവർ ഈ വർഷം ഈസ്റ്റർ ആഘോഷിക്കുന്നത് മേയ് അഞ്ചിന്. ഇത്യോപ്യ, എറിട്രിയ, കസഖ്സ്ഥാൻ, മൊൾഡോവ, ജോർജിയ, സെർബിയ, മാസിഡോണിയ, റുമേനിയ, ബൾഗേറിയ, ഗ്രീസ്, സൈപ്രസ്, തുർക്കി തുടങ്ങിയ രാജ്യങ്ങളിലും ഈ ദിവസമാണ് ഈസ്റ്റർ. ഇവർ ജൂലിയൻ കലണ്ടർ പ്രകാരം ഈസ്റ്റർ നിശ്‌ചയിക്കുന്നതാണു കാരണം.

ഇന്ത്യയിലടക്കം ലോകത്തിന്റെ കൂടുതൽ ഭാഗത്തും ഗ്രിഗോറിയൻ കലണ്ടർ അടിസ്‌ഥാനമാക്കിയാണ് ഈസ്‌റ്റർ. ചില വർഷങ്ങളിൽ ഇരുകലണ്ടറുകളിലും ഒരേ ദിവസം ഈസ്റ്റർ ഉണ്ടായിട്ടുണ്ട്. 2014, 2017, 2025, 2028 വർഷങ്ങൾ ഉദാഹരണം. 

English Summary:

Several countries celebrate Easter on may 5th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com