ADVERTISEMENT

ഹെൽസിങ്കി ∙ ഫിൻലൻഡിലെ വന്റാ നഗരത്തിലെ വിയത്തോള സെക്കൻഡറി സ്കൂളിൽ പന്ത്രണ്ടുകാരൻ നടത്തിയ വെടിവയ്പിൽ ഒരു സഹപാഠി കൊല്ലപ്പെട്ടു. 2 പേർക്കു ഗുരുതരമായി പരുക്കേറ്റു. വെടിവച്ച ബാലനെ തോക്കു സഹിതം പൊലീസ് പിടികൂടി.  എണ്ണൂറോളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ഇന്നലെ രാവിലെ 9ന് ആയിരുന്നു സംഭവം. ബന്ധുവിന്റെ ലൈസൻസുള്ള തോക്ക് ഉപയോഗിച്ചാണ് വെടിവച്ചത്. ഫിൻലൻഡിൽ കേസെടുക്കാനുള്ള കുറഞ്ഞ പ്രായം 15 ആണ്. വെടിവച്ച ബാലനിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞശേഷം ശിശു ക്ഷേമ വിഭാഗം അധികൃതർക്കു കൈമാറും. 

  • Also Read

നായാട്ട് പ്രധാന വിനോദമായതിനാൽ 56 ലക്ഷം മാത്രം ജനസംഖ്യയുള്ള ഫിൻലൻഡിൽ 15 ലക്ഷത്തിലേറെ തോക്കു ലൈസൻസ് നൽകിയിട്ടുണ്ട്. 2007ൽ ടൂസുലയിലെ ഒരു സ്കൂളിൽ പതിനെട്ടുകാരൻ 9 പേരെ വെടിവച്ചുകൊന്നശേഷം സ്വയം വെടിവച്ചു മരിച്ച സംഭവമുണ്ടായി. 2008ൽ കൊഹയോകിയിലെ ഒരു കോളജിൽ ഇരുപത്തിരണ്ടുകാരൻ 10 പേരെ വെടിവച്ചു കൊന്നു. ഈ സംഭവങ്ങൾക്കുശേഷം തോക്കു ലൈസൻസ് നൽകുന്നതിനുള്ള നടപടികൾ കർശനമാക്കിയിട്ടുണ്ട്.

English Summary:

A 12 year old shot a classmate at School

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com