ADVERTISEMENT

ഡബ്ലിൻ ∙ അയർലൻഡിന്റെ പുതിയ പ്രധാനമന്ത്രിയായി ഫിനഗേൽ പാർട്ടിയിലെ മുൻ വിദ്യാഭ്യാസ, ആരോഗ്യ മന്ത്രി സൈമൺ ഹാരിസ് തിരഞ്ഞെടുക്കപ്പെട്ടു. ഇവിടെ പ്രധാനമന്ത്രിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് 37കാരനായ ഹാരിസ്. ഇന്ത്യൻ വംശജനായ ലിയോ വരാഡ്കർ കഴിഞ്ഞ മാസം രാജിവച്ചതിനെത്തുടർന്നാണ് ഹാരിസിന് അവസരമൊരുങ്ങിയത്. പൊതുതിരഞ്ഞെടുപ്പിന് ഒരു വർഷത്തിൽ കുറവു സമയമേയുള്ളു എന്നതിനാൽ കടുത്ത വെല്ലുവിളികളാണ് ഹാരിസിനെ കാത്തിരിക്കുന്നത്.

ഇടതുപക്ഷ സിൻഫീൻ പാർട്ടി അധികാരത്തിലെത്തുന്നതു തടയാൻ ഈ ഒരു വർഷം മികച്ച ഭരണം നടത്തിയേ തീരൂ. രൂക്ഷമായ ഭവന പ്രതിസന്ധിക്കു പരിഹാരം കാണേണ്ടതുണ്ട്. 24 വയസ്സിൽ പാർലമെന്റ് അംഗവും 30 തികയും മുൻപേ മന്ത്രിയുമായ ഹാരിസ് ഭരണത്തിൽ പുതിയ കാഴ്ചപ്പാടും ഉണർവും വാഗ്ദാനം ചെയ്യുന്നു. 2020 ൽ നടന്ന തിരഞ്ഞെടുപ്പിൽ 26% വോട്ടുമായി സിൻഫീൻ പാർട്ടിയാണ് മുന്നിലെത്തിയത്. 21% വോട്ട് നേടിയ ഫിനഗേൽ പാർട്ടി ചെറുപാർട്ടികളുടെയും സ്വതന്ത്രരുടെയും പിന്തുണയോടെയാണ് അധികാരത്തിലെത്തിയത്.

English Summary:

Simon Harris Prime Minister of Ireland

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com