ADVERTISEMENT

ഗാസ ∙ ഭക്ഷണവിതരണത്തിനു സുരക്ഷയൊരുക്കിയിരുന്ന പൊലീസ് വാഹനത്തിനു നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 8 ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഗാസ സിറ്റിയിലെ സഹായവിതരണത്തിനിടെയാണു സംഭവം. വെസ്റ്റ് ബാങ്കിലെ ഗ്രാമങ്ങളിൽ ഇസ്രയേൽ കുടിയേറ്റക്കാർ നടത്തുന്ന അക്രമത്തിന് പിന്തുണ നൽകുന്നത് അവസാനിപ്പിക്കണമെന്ന് യുഎൻ മനുഷ്യാവകാശ ഹൈക്കമ്മിഷണർ ഇസ്രയേലിനോട് ആവശ്യപ്പെട്ടു. 

ഇതേസമയം, തെക്കൻ ലെബനനിലെ അയ്‍ൻ ബാലിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ല കമാൻഡർ ഇസ്മായിൽ യൂസഫ് ബാസിനെ വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു. ഇസ്രയേലിനെതിരെ റോക്കറ്റ്, മിസൈൽ ആക്രമണങ്ങൾക്കു നേതൃത്വം നൽകിയിരുന്നത് ബാസ് ആയിരുന്നു.

∙ കഴിഞ്ഞ 24 മണിക്കൂറിനിടെ 46 പലസ്തീൻകാർ കൂടി ഗാസയിൽ കൊല്ലപ്പെട്ടു. ഇതുവരെയുളള മരണസംഖ്യ 33,843.

English Summary:

Israel destroys police vehicle in Gaza

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com