ADVERTISEMENT

റംബുട്ടാൻ എല്ലാവർക്കും ഇഷ്ടമുള്ള പഴമാണ്. മലേഷ്യ, ശ്രീലങ്ക, ഇന്തൊനീഷ്യ, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ വളര്‍ന്നിരുന്ന റംബൂട്ടാന്‍ ഇന്ന് കേരളത്തിലുമുണ്ട്. പഴുത്തു പാകമായ റംബുട്ടാൻ കാണാൻ നല്ല രസമാണ്. ഇപ്പോഴിതാ ഈ റംബുട്ടാൻ സീസണിൽ സ്വാദിഷ്ടമായ റംബുട്ടാൻ അച്ചാർ തയാറാക്കിയാലോ? രുചിയൂറും െഎറ്റമാണ്. 

 

 

ചേരുവകൾ

 

∙റംബുട്ടാൻ : 2 കിലോ 

∙എള്ളെണ്ണ:  100 മില്ലി 

∙കടുക്: 5 ഗ്രാം 

∙ഇഞ്ചി:  10 ഗ്രാം 

∙വെളുത്തുള്ളി:  10 ഗ്രാം 

∙വറ്റൽമുളക്:  4 ഗ്രാം 

∙പഞ്ചസാര:  10 ഗ്രാം 

∙മഞ്ഞൾ പൊടി:  3 ഗ്രാം 

∙ഉപ്പ് ആവശ്യാനുസരണം 

∙കശ്മീരി മുളകുപൊടി:  20 ഗ്രാം 

∙വിനാഗിരി : 100 മില്ലി 

∙ഉലുവപ്പൊടി:  5 ഗ്രാം 

∙കായപൊടി: 5 ഗ്രാം 

 

തയാറാക്കുന്ന രീതി

 

ചട്ടിയിൽ എള്ളെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച്, വറ്റൽ മുളകും, വെളുത്തുള്ളിയും, ഇഞ്ചിയും ഇട്ടു നന്നായി ഇളക്കി ബ്രൗൺ നിറമാക്കുക.

 

 

 

തീ അണച്ചു പൊടികൾ എല്ലാം ചേർത്തുകൊണ്ട് നന്നായി ഇളക്കി വിനാഗിരി ഒഴിക്കുക. റംബുട്ടാൻ ഇട്ടുകൊണ്ട് ചെറുതീയിൽ വറ്റിച്ചെടുത്ത് തീ അണക്കുക. രുചിയൂറും സ്പെഷൽ റംബുട്ടാൻ അച്ചാർ റെഡി. 

Chef Arun Vijayan

Culinary Director at Palmyra Hotels

 

 

English Summary: Yummy Rambutan Pickle Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com