ADVERTISEMENT

മീൻ വിൽക്കുന്ന വലിയ മാർക്കറ്റുകളിൽ  പോയിട്ടുണ്ടോ? വൃത്തിഹീനമായ ചുറ്റുപാടുകളിൽ, കറയും അഴുക്കും പിടിച്ച കുട്ടകളിൽ, ആളുകൾ ചവിട്ടി നടന്നുപോകുന്ന സ്ഥലങ്ങളിൽ എന്നുവേണ്ട ഒരു ഷീറ്റ് പോലും വിരിക്കാതെയായിരിക്കും മീനുകൾ കൂനയായി കൂട്ടിയിട്ടിട്ടുണ്ടാകുക. അവിടെ നിന്നും വാങ്ങി കൊണ്ടുവരുന്ന മീനുകൾ വെട്ടി, കഴുകി വൃത്തിയാക്കിയെടുത്താലും ചിലപ്പോൾ നാം കാണാത്ത അഴുക്കുകൾ അതിലുണ്ടാകാൻ സാധ്യതയുണ്ട്. മൽസ്യ മാർക്കറ്റുകളിൽ നിന്നും വാങ്ങുന്ന മീനുകൾ വെട്ടി വൃത്തിയാക്കിയെടുത്താലും ഇനി പറയുന്ന കാര്യം കൂടി ചെയ്തെടുത്താൽ മതിയാകും. മീനിലെ അഴുക്കുകൾ പൂർണമായും നീക്കം ചെയ്യാൻ സാധിക്കും. എല്ലാവർക്കും തന്നെയും ഉപകാരപ്പെടുന്ന ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത് alshihacks എന്ന ഇൻസ്റ്റഗ്രാം പേജിലാണ്. 

Representative Image. Photo Credit : Jimmy Kamballur
Representative Image. Photo Credit : Jimmy Kamballur

വൃത്തിയായി വെട്ടിയെടുത്ത മീൻ, നന്നായി കഴുകിയതിനു ശേഷം ഒരു പാത്രത്തിലേക്ക് മാറ്റുക. അതിലേക്കു മീനുകൾ മുങ്ങി കിടക്കത്തക്ക വിധം വെള്ളമൊഴിച്ചു കൊടുക്കാം. ഇനി കുറച്ച് ഉപ്പ് എടുക്കുക. അതുകൂടി ഈ പാത്രത്തിലേക്ക് ഇട്ടു നന്നായി അലിയുന്നതു വരെ മീനുകളുടെ എല്ലാ ഭാഗത്തും ആ ഉപ്പുവെള്ളം എത്തുന്നത് പോലെ തിരിച്ചും മറിച്ചുമിടാം. ഇനി പതിനഞ്ചു മിനിട്ടു നേരം ഈ പാത്രം മാറ്റിവയ്ക്കാം. ശേഷം മീനുകൾ വെള്ളത്തിൽ നിന്നുമെടുത്തു നന്നായി കഴുകിയെടുക്കാവുന്നതാണ്. ഇത്തരത്തിൽ ഉപ്പിനു പകരമായി വിനാഗിരി ഉപയോഗിച്ചും ചെയ്യാവുന്നതാണ്. മീനുകളിൽ പറ്റിയിരിക്കുന്ന അഴുക്ക് നീക്കം ചെയ്യാനുള്ള ഫലപ്രദമായ മാർഗങ്ങളിൽ ഒന്നാണിതെന്നാണ് alshihacks സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിൽ പറയുന്നത്.

നിരവധിപേർ മീനിലെ അഴുക്കുകൾ നീക്കം ചെയ്യാൻ സഹായിക്കുന്ന ഈ വിദ്യ മികച്ചതെന്ന് അഭിപ്രായപ്പെട്ടപ്പോൾ ഉപ്പു തേച്ച് നന്നായി ഉരച്ചു കഴുകിയാൽ മീനിനു നല്ല തിളക്കം ലഭിക്കുമെന്നും ശേഷം കുറച്ചു വിനാഗിരി വെള്ളത്തിലൊഴിച്ചു കഴുകിയെടുത്താൽ മീൻ നല്ലതു പോലെ വൃത്തിയായി കിട്ടുമെന്നും കുറിച്ചിട്ടുണ്ട്. എന്നാൽ വിനാഗിരി ഉപയോഗിക്കേണ്ടെന്നും കല്ലുപ്പും മഞ്ഞൾ പൊടിയുമാണ് ഉത്തമമെന്നുമാണ് മറ്റൊരു അഭിപ്രായം. നാരങ്ങാനീരും ഉപ്പും ഉപയോഗിച്ചും മീൻ വൃത്തിയാക്കിയെടുക്കാമെന്നാണ് മറ്റൊരാൾ കുറിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com