ADVERTISEMENT

അടുക്കളയിൽ മിക്ക വീട്ടമ്മമാരും നേരിടുന്ന പ്രശ്നമാണ് ഗ്യാസ് ബർണർ കരിഞ്ഞ്പിടിച്ചിരിക്കുന്നത്. ഇതുകാരണം ശരിയായ രീതിയിൽ അടുപ്പ് കത്താനും പ്രയാസമാണ്. ഫ്ളെയിം കുറവായിരിക്കും. ഗ്യാസ് സ്റ്റൗവിലെ ചെറിയ ബർണർ  ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക. വലിയ ബർണർ കൂടുതൽ ഗ്യാസ് കൂടുതൽ ഉപയോഗിക്കുകയും വേഗം ഗ്യാസ് തീർന്നു പോകുന്നതിനും കാരണമാകും. പുതിയ ബർണർ വാങ്ങിയാലും പെട്ടെന്ന് കറുത്തുപോകാറുണ്ട്. പലതവണ സോപ്പ് ചേർത്ത് ഉരച്ച് കഴുകിയാലും അഴുക്കും കരിഞ്ഞുപിടിച്ചതും പോകാറില്ല. ഇനി വീട്ടിൽ‌ തന്നെ പെട്ടെന്ന് വൃത്തിയാക്കി എടുക്കുവാൻ ചില വിദ്യകളുണ്ട്. 

ഒരു പാത്രത്തിൽ ചൂടുവെള്ളം എടുക്കാം. അതിലേക്ക് ബർണർ ഇട്ട് കൊടുക്കാം. അതിലേക്ക് നാരങ്ങയുടെ പകുത്തി പിഴിഞ്ഞതും ഒരു ചെറി പാക്കറ്റ് ഇൗനോയും ഒരു സ്പൂൺ ഉപ്പും ബേക്കിങ് സോഡയും ചേര്‍ത്ത് നാലുമണിക്കൂർ നേരം അടച്ച് വയ്ക്കാം. ശേഷം സ്ക്രബറും ഡിഷ്‌‌വാഷും ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകാം. ബർണര്‍ പുതിയതുപോലെ തിളങ്ങും.

English Summary:

Simple Tips to Clean Gas Stove Burners

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com