ADVERTISEMENT

പൊറോട്ട ഇഷ്ടമല്ലാത്ത മലയാളികൾ ഉണ്ടോ? ആരോഗ്യ ഗുണങ്ങൾ ഇല്ലെങ്കിലും ഇത്രയധികം മറ്റൊരു ആരാധകരുള്ള മറ്റൊരു വിഭവം ഉണ്ടോ എന്ന കാര്യം സംശയമാണ്.

ചേരുവകൾ

  • മൈദ - രണ്ട് കപ്പ് 
  • റവ - ഒരു ടേബിൾസ്പൂൺ
  • പഞ്ചസാര - ഒന്നര ടീസ്പൂൺ
  • ഉപ്പ് - അര ടീസ്പൂൺ
  • എണ്ണ - ഒരു ടേബിൾസ്പൂൺ
  • വെള്ളം - മുക്കാൽ തൊട്ടു ഒരു കപ്പ് വരെ
  • എണ്ണ - ആവശ്യത്തിന്

തയാറാക്കുന്ന വിധം

എണ്ണ ഒഴികെ മറ്റെല്ലാ ചേരുവകളും ചേർത്ത് മാവ് മയത്തിൽ കുഴച്ചെടുക്കുക. ഒരു നനഞ്ഞ തുണി കൊണ്ട് മൂടി 10 മിനിറ്റ് മാറ്റി വയ്ക്കുക. എട്ട് ഉരുളകളാക്കി എണ്ണയിൽ മുക്കി അതിനുശേഷം വീണ്ടും അര മണിക്കൂർ അടച്ച് വയ്ക്കുക. വിശാലമായ ഒരു പലകയിൽ വളരെ നേർമ്മയായി പരത്തിയതിനുശേഷം അല്പം എണ്ണ തടവുക. ഒരു കത്തി കൊണ്ട് നീളത്തിൽ വരഞ്ഞ ശേഷം ചുരുട്ടി പൊറോട്ടയുടെ ആകൃതിയിൽ മാറ്റിവയ്ക്കുക. പിന്നീട്  ഉള്ളംകൈകൊണ്ട് അല്ലെങ്കിൽ ചപ്പാത്തി കോലുകൊണ്ട് പരത്തി തവയിൽ ചുട്ടെടുക്കുക.

English Summary: Soft Kerala Porotta, Egg less Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com