ADVERTISEMENT

ക്രിസ്മസ് ഗംഭീരമാക്കാൻ അപ്പത്തിനൊപ്പം ഒരു ചിക്കൻ കുറുമ...

ചേരുവകൾ 

  • ചിക്കൻ  – ½ കിലോഗ്രാം
  • മഞ്ഞൾപ്പൊടി  – ½ ടീസ്പൂൺ
  • കുരുമുളക്പൊടി  –1  ടീസ്പൂൺ
  • തൈര്  – 2 സ്പൂൺ
  • ഗരം മസാല  – 1 ടീസ്പൂൺ
  • സവാള  – 1 എണ്ണം (വലുത്)
  • ഇഞ്ചി  – ഒരു വലിയ കഷ്ണം 
  • വെളുത്തുള്ളി  – 4 അല്ലി 
  • പച്ചമുളക് – 2 എണ്ണം 
  • ഉരുളക്കിഴങ്ങ്  – 1 എണ്ണം 
  • മല്ലിപ്പൊടി  – 1 ടേബിൾസ്പൂൺ
  • മുളകുപൊടി  – ¼ ടീസ്പൂൺ
  • പെരുംജീരകം – 1 ടീസ്പൂൺ
  • തേങ്ങ ചിരകിയത്  – കാൽ തേങ്ങ 
  • കറിവേപ്പില 
  • മല്ലിയില 
  • അണ്ടിപ്പരിപ്പ്  – 8 - 10 എണ്ണം 
  • ഉപ്പ്, വെള്ളം  –ആവശ്യത്തിന് 
  • വെളിച്ചെണ്ണ  – 2 ടേബിൾസ്പൂൺ

 

അപ്പം തയാറാക്കാൻ

  • പച്ചരി  – 1 ½ കപ്പ് 
  • ഉഴുന്ന്  - 1 ടേബിൾസ്പൂൺ
  • തേങ്ങ ചിരകിയത്  – ¾ കപ്പ് 
  • ചോറ്  – 2 സ്പൂൺ
  • ജീരകം  – ഒരു നുള്ള് 
  • യീസ്റ്റ്  – 1 ടീസ്പൂൺ
  • തേങ്ങാവെള്ളം  –ആവശ്യത്തിന് 
  • പഞ്ചസാര  – 1 ടേബിൾസ്പൂൺ (രുചിക്ക് അനുസരിച്ച് )
  • ഉപ്പ് 

 

തയാറാക്കുന്ന വിധം 

ചിക്കൻ കഷ്ണങ്ങൾ ഉപ്പും മഞ്ഞൾപൊടിയും കുരുമുളകുപൊടിയും അല്പം തൈരും ചേർത്ത് ഇളക്കി അരമണിക്കൂർ നേരത്തേക്ക് മാറ്റി വയ്ക്കാം. തൈര് ചിക്കൻ കഷ്ണങ്ങളെ മൃദുവാക്കും.

ഒരു പാനിൽ 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ നീളത്തിൽ അരിഞ്ഞ സവാള ഒന്ന് വാട്ടിയെടുക്കാം. ഇനി ചതച്ചുവച്ച ഇഞ്ചി വെളുത്തുള്ളി എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റിയെടുക്കാം.

ശേഷം പച്ചമുളകും കറിവേപ്പിലയും ചേർത്ത് ഇളക്കിയെടുക്കാം.

ഇനി ഇതിലേക്ക് ഉപ്പ് ചേർത്ത് ഇളക്കിയ ശേഷം മാരിനേറ്റ് ചെയ്ത ചിക്കൻ കഷണങ്ങളും ഉരുളക്കിഴങ്ങും ചേർത്ത്  ഇളക്കി, ചെറു തീയിൽ ഇട്ട് അടച്ചുവച്ചു വേവിച്ചെടുക്കാം. ഏകദേശം 20 മുതൽ 30 മിനിട്ട് സമയം വേണ്ടി വരും. ഇടയ്ക്ക് ഇളക്കി കൊടുക്കാൻ മറക്കരുത്. ആവശ്യമെങ്കിൽ മാത്രം വെള്ളം ചേർത്ത് കൊടുക്കാം. 

ആ സമയം കൊണ്ട് ഇതിനാവശ്യമായ അരപ്പ് തയാറാക്കാം. അതിനായി ചിരകിയ തേങ്ങ, പെരുംജീരകം, മല്ലിപ്പൊടി, അല്പം മുളകുപൊടി എന്നിവ ആവശ്യത്തിന് വെള്ളം ചേർത്ത് അരച്ചെടുക്കാം.

ചിക്കൻ നന്നായി വെന്ത് വരുമ്പോൾ അണ്ടിപരിപ്പും അരപ്പും ചേർത്ത് ആവശ്യത്തിന് വെള്ളവുമൊഴിച്ച് തിളപ്പിക്കാം. ചെറുതായി തിളച്ച് തുടങ്ങുമ്പോൾ അല്പം കുരുമുളക് പൊടി വിതറി, കറിവേപ്പിലയും മല്ലിയിലയും ചേർത്ത് അടച്ച് വച്ച് തീ അണക്കാം. നല്ല രുചികരമായ ചിക്കൻ കുറുമ തയ്യാർ.

അപ്പം തയാറാക്കാൻ

പച്ചരിയും ഉഴുന്നും നന്നായി കഴുകി 4 മണിക്കൂർ കുതിർക്കാൻ വയ്ക്കാം. കുതിർന്നശേഷം, അരിയോടൊപ്പം  തേങ്ങ ചിരകിയതും ജീരകം, ചോറ് എന്നിവയും ചേർത്ത് തേങ്ങാ വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കാം.

ഇനി ഒരു പാത്രത്തിൽ കുറച്ച് പഞ്ചസാര വിതറി മാവ് ഒഴിക്കാം. ഇതിലേക്ക് ഒരു നുള്ള് ഉപ്പും ആവശ്യത്തിന് യീസ്റ്റും ചേർത്ത് ഇളക്കി പുളിക്കാൻ  വയ്ക്കാം.(യീസ്റ്റിന് പകരം ബേക്കിങ് സോഡ അല്ലെങ്കിൽ ദോശ മാവോ ഉപയോഗിക്കാവുന്നതാണ്.) 

ഒരു മണിക്കൂറിന് ശേഷം ഒന്ന് നന്നായി ഇളക്കി കൊടുക്കുക. 6 മണിക്കൂർ കഴിയുമ്പോഴേക്കും മാവ് നല്ലപോലെ പുളിച്ച് പൊങ്ങി വരുമ്പോൾ അപ്പം ചുട്ടെടുക്കാം.

English Summary : Kurma is a gravy dish that is usually made with yogurt, lots of nuts and spices.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com