ADVERTISEMENT

കുട്ടികൾക്കും വലിയവർക്കും ഒരേ പോലെ ഇഷ്ട്ടപ്പെടുന്ന  ഫ്രൂട്ട് കസ്റ്റഡ് വളരെ എളുപ്പത്തിൽ തയാറാക്കാം.

ചേരുവകൾ

  • പാൽ - 2 കപ്പ്
  • കസ്റ്റഡ് പൗഡർ - 2 ടേബിൾസ്പൂൺ
  • പഞ്ചസാര - 1/2 കപ്പ്
  • ആപ്പിൾ - 1/4  കപ്പ് അരിഞ്ഞത്
  • മുന്തിരിങ്ങ - 1/4 കപ്പ്
  • മാതളം - 1/2 കപ്പ്
  • കിവി -  1 അരിഞ്ഞത്
  • പഴം - 1 അരിഞ്ഞത്

തയാറാക്കുന്ന വിധം

  • ഒരു ബൗളിൽ കാൽ കപ്പ്   പാൽ ഒഴിച്ച് കസ്റ്റഡ് പൗഡർ കട്ടയില്ലാതെ കലക്കി വയ്ക്കുക .
  • ഒരു സോസ് പാനിൽ ബാക്കി പാലൊഴിച്ചു തിളപ്പിക്കുക. ഇതിലേക്ക് കസ്റ്റഡ് മിക്സ് കുറേശ്ശേ ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം
  • പഞ്ചസാര ചേർത്ത്  നല്ലതുപോലെ ഇളക്കി പഞ്ചസാര അലിയിക്കുക.  കുറുകി തുടങ്ങുമ്പോൾ തീ ഓഫ്‌ ചെയ്യുക. നന്നായി തണുക്കാൻ വയ്ക്കുക.
  • തണുത്തു കഴിയുമ്പോൾ കുറച്ചുകൂടി കുറുകി വരും . നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് മുറിച്ച പഴങ്ങൾ ഓരോന്നായി ചേർത്ത് മിക്സ് ചെയ്യുക. ശേഷം ഫ്രിഡ്ജിൽ രണ്ട് മണിക്കൂർ തണുക്കാൻ വയ്ക്കുക. 
  • രണ്ട് മണിക്കൂറിന് ശേഷം ഫ്രിഡ്ജിൽ നിന്ന് എടുത്ത് ഉപയോഗിക്കാം. രുചികരമായ ഫ്രൂട്ട് കസ്റ്റഡ് റെഡി ആയി.

ശ്രദ്ധിക്കാൻ : ഇഷ്ടമുള്ള ഏത് പഴങ്ങളും ഫ്രൂട്ട് കസ്റ്റഡിൽ  ചേർക്കാവുന്നതാണ്.

കസ്റ്റഡ് മിക്സ് നന്നായി തണുത്തതിന് ശേഷം മാത്രം പഴങ്ങൾ ചേർക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com