ADVERTISEMENT

അധികം ചേരുവകള്‍ ഇല്ലാതെ വളരെ പെട്ടെന്ന് രുചികരമായ പ്രോണ്‍സ് ഗീ റോസ്റ്റ് തയാറാക്കാം. 

ചേരുവകൾ

ചെമ്മീന്‍ (പ്രോണ്‍സ്) – അരക്കിലോ

മസാലക്കൂട്ട്: 

  • കാശ്മീരി ചില്ലി മുളക് - 9
  • മല്ലി - ഒരു ടേബിള്‍ സ്പൂണ്‍
  • ജീരകം - ഒരു ടീസ്പൂണ്‍
  • കടുക് - ഒരു ടീ സ്പുണ്‍
  • പെരുംജീരകം - അര ടീസ്പുണ്‍
  • വെളുത്തുള്ളി 12 അല്ലി
  • വാളന്‍പുളി - ഒരു ചെറിയ കഷ്ണം വെള്ളത്തിലിട്ടത്

തയാറാക്കുന്ന വിധം

ആദ്യം ഒരോ ടീസ്പൂണ്‍ മുളക്‌പൊടി, ഉപ്പ്, കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് പ്രോണ്‍സ് 15 മിനിറ്റ് മാരിനേറ്റ് ചെയ്യുക. ഇതേ സമയം മസാലക്കൂട്ട് തയാറാക്കാം. ഒരു പാന്‍ ചൂടാക്കി അതിലേക്ക് കാശ്മീരി ചില്ലി മുളക് ഇട്ട് ചൂടാക്കുക. ഇതിലേക്ക് മല്ലി, ജീരകം, കടുക്, പെരുംജീരകം എന്നിവ ചേര്‍ത്ത് രണ്ടു മിനിറ്റോളം ചൂടാക്കുക. ചൂടാറിയതിനു ശേഷം മിക്‌സിയിലിട്ടു പൊടിച്ചെടുക്കണം. ഇതിലേക്ക് വെളുത്തുള്ളി, പുളി എന്നിവ ചേര്‍ത്ത് പേസ്റ്റ്് രൂപത്തില്‍ അരച്ചെടുക്കുക. ഇതോടെ മസാല റെഡി. 

ഒരു പാന്‍ ചൂടാക്കി ഒന്നര ടേബിള്‍ സ്പൂണ്‍ നെയ്യ് ഒഴിക്കുക. അതിലേക്ക് മാരിനേറ്റ് ചെയ്തു വച്ചിരിക്കുന്ന പ്രോണ്‍സ് ഓരോന്നായി ഇട്ട് മൂന്ന് മിനിറ്റ് മീഡിയം ഫ്‌ളെയിമില്‍ ഫ്രൈ ചെയ്യുക. ഇതിലേക്ക് അരച്ചുവച്ച മസാലക്കുട്ട് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. പിന്നീട് അരക്കപ്പ് വെള്ളം ചേര്‍ത്ത് അടച്ചുവച്ച് വേവിച്ച് വറ്റിച്ചെടുക്കുക.

English Summary : Mangalorean Special Prawns Ghee Roast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com