ADVERTISEMENT

അവ്നും ഗ്രില്ലും ഇല്ലാതെ രണ്ട് സ്പൂൺ എണ്ണയിൽ തന്തൂരി ചിക്കൻ തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.

ചേരുവകൾ:

1.ചിക്കൻ - 2, വലിയ കഷണങ്ങളാക്കി വരഞ്ഞെടുത്തത്
2.കാശ്മീരി ചില്ലി പൗഡർ -3 ടേബിൾ സ്പൂൺ
3.നല്ല ജീരകം പൊടിച്ചത് - 1 ടീസ്പൂൺ
4.ഗരം മസാല - 1 ടീസ്‌പൂൺ
5.കസൂരി മേത്തി -1 ടീസ്പൂൺ
6.കുരുമുളക് പൊടി -1 ടീസ്പൂൺ
7.ജാതിക്കാ പൊടി -1/2ടീസ്പൂൺ
8.മല്ലിപ്പൊടി - 2 ടീസ്പൂൺ
9.ഉള്ളി - ഒന്നിന്റെ പകുതി
10.നാരങ്ങാ നീര് - 2 നാരങ്ങയുടെ
11.ഇഞ്ചി -ഒരു കഷ്ണം
12.വെളുത്തുള്ളി -7,8 കഷ്ണം
13.പച്ചമുളക് - 4 എണ്ണം
15.തൈര് - 4ടേബിൾ സ്പൂൺ
16.എണ്ണ - 2 ടേബിൾ സ്പൂൺ
17.പശുവിൻ നെയ്യ് - 1 ടീസ്പൂൺ
18.ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഇഞ്ചി , വെളുത്തുള്ളി, പച്ചമുളക്, ഉള്ളി എന്നിവ മിക്സിയുടെ ചെറിയ ജാറിൽ അടിച്ചെടുക്കുക. ഒരു ബൗളിലേക് ഈ അടിച്ച മിശ്രിതവും  2 മുതൽ 10 വരെ ഉള്ള ചേരുവകളും ചേർത്ത് കൊടുത്തു നന്നായി യോജിപ്പിച്ചെടുക്കുക അതിലേക്ക് തൈരും ആവശ്യത്തിന് ഉപ്പും ചേർത്ത് വീണ്ടും യോജിപ്പിച്ചെടുത്തു ഈ മസാല കൂട്ട്‌ ഒരോ ചിക്കൻ കഷണത്തിലും നന്നായി തേച്ചു പിടിപ്പിച്ചു 2 മണിക്കൂർ മസാല പിടിക്കാൻ വേണ്ടി മാറ്റി വയ്ക്കുക.ശേഷം പാൻ എടുത്ത് അതിലേക് എണ്ണയും നെയ്യും ഒഴിച്ച് ചെറിയ തീയിൽ പൊരിച്ചെടുക്കുക.ഒരു പുക ചുവ കിട്ടാൻ വേണ്ടി ചാർക്കോൾ കത്തിച്ചെടുത്ത് ഓയിലിൽ ഇട്ടു വെച്ചാൽ പുക വരും. ശേഷം പൊരിച്ചു മാറ്റി വെച്ച ചിക്കൻ ഒരു പാത്രത്തിൽ ഇട്ട് അതിലേക്ക് ഈ പുക വമിക്കുന്ന ചാർക്കോൾ പാത്രം വച്ചു അടച്ചു കുറച്ചു നേരം കഴിഞ്ഞ് എടുക്കാം. ടേസ്റ്റി തന്തൂരി ചിക്കൻ ചൂടോടെ വിളമ്പാം.

English Summary : Grilled Chicken, Homemade Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com