ADVERTISEMENT

എല്ലോടുകൂടിയ ബീഫ് ചേർത്ത ഈ കപ്പ ബിരിയാണിയുടെ കൂടെ, നല്ല നാരങ്ങാ അച്ചാറും കട്ടൻ കാപ്പിയും കൂടിയുണ്ടെങ്കിൽ സൂപ്പറാണ്.

ചേരുവകൾ

  • കപ്പ - 2 കിലോഗ്രാം
  • ബീഫ് എല്ലോടു കൂടിയത് - ഒന്നര കിലോ (ചെറിയ കഷണങ്ങളാക്കിയത് )
  • സവാള - 2 (നീളത്തിൽ അറിഞ്ഞത് ) 
  • ചെറിയ ഉള്ളി - 12 എണ്ണം
  • വെളുത്തുള്ളി - 12 എണ്ണം
  • ഇഞ്ചി - ഒരു വലിയ കഷണം
  • തേങ്ങാക്കൊത്ത് - 2 ടേബിൾസ്പൂൺ

 

മസാലയ്ക്ക് വേണ്ടത്

  • മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ 
  • ഇറച്ചിമസാല - 1 ടേബിൾസ്പൂൺ
  • മുളകുപൊടി - ഒന്നര ടേബിൾസ്പൂൺ
  • മല്ലിപ്പൊടി - 2 ടേബിൾസ്പൂൺ
  • വിനാഗിരി - 1 ടേബിൾസ്പൂൺ
  • കറിവേപ്പില - ആവശ്യത്തിന്

 

കപ്പയുടെ അരപ്പിനു വേണ്ടത്

 

  • തേങ്ങ ചിരകിയത് - അര മുറി
  • മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
  • ഏലയ്ക്ക - 2 (ചെറുത്)
  • കറുവാപ്പട്ട - ചെറിയ കഷണം
  • പെരുംജീരകം - ഒന്നര ടീസ്പൂൺ
  • കാന്താരി മുളക് - എരിവിന് അനുസരിച്ച്
  • കറിവേപ്പില - ആവശ്യത്തിന്
  • ഉപ്പ് - ആവശ്യത്തിന് 

 

തയാറാക്കുന്ന വിധം

  • ബീഫിലേക്ക് മസാലയും ബാക്കി ചേരുവകളും ഉപ്പും കുറച്ചു വെള്ളവും കൂടി ചേർത്ത് നന്നായി വേവിക്കുക.
  • കപ്പ ചെറിയ കഷണങ്ങളാക്കി മുക്കാൽ ഭാഗം വേവിച്ച് ഊറ്റി എടുക്കുക.
  • തേങ്ങാ ചിരകിയത് ബാക്കി ചേരുവകൾ ചേർത്ത് അരച്ചെടുക്കുക.
  • വെന്ത ബീഫിലേക്ക് പകുതി കപ്പ ചേർക്കുക.
  • മുകളിൽ അരപ്പ് ചേർക്കുക.
  • അതിനു ശേഷം ബാക്കി കപ്പ കൂടി ചേർത്ത് ചെറിയ തീയിൽ അടച്ച് വയ്ക്കുക.
  • ബീഫിലെ ചാറ് വറ്റുമ്പോൾ നല്ലപോലെ ഇളക്കി യോജിപ്പിക്കാം.
  • സ്വാദിഷ്ഠമായ കപ്പ ബിരിയാണി റെഡി .
  • വാഴയിലയിൽ കപ്പ ബിരിയാണി വിളമ്പി കുറച്ചു സവാളയും പച്ചമുളകും അരിഞ്ഞത് നിരത്തി അലങ്കരിച്ച് വിളമ്പാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com