ADVERTISEMENT

ഉരുളക്കിഴങ്ങുകൊണ്ട് വളരെ എളുപ്പത്തിൽ രുചികരമായൊരു കറി.

ചേരുവകൾ

  • ഉരുളക്കിഴങ്ങ് - 200 ഗ്രാം 
  • സവാള - 1 കപ്പ്
  • പച്ചമുളക്- 1 
  • വെളുത്തുള്ളി - 3 അല്ലി
  • ഇഞ്ചി - 1 ടേബിൾസ്പൂൺ
  • കറിവേപ്പില
  • മല്ലിയില
  • യോഗർട്ട് - 1.5 ടേബിൾസ്പൂൺ (തൈര്)
  • മുളകുപൊടി - 1/2- 1 ടീസ്പൂൺ 
  • മല്ലിപ്പൊടി - 1/2 ടീസ്പൂൺ
  • പെരുംജീരകം പൊടിച്ചത് - 1 ടീസ്പൂൺ
  • തക്കാളി –  1/2 കപ്പ്
  • കടുക്  - 1/2 ടീസ്പൂൺ

 

തയാറാക്കുന്ന വിധം

പാനിൽ എണ്ണയൊഴിച്ചു കടുകുപൊട്ടിക്കുക. അതിൽ സവാളയും ഇഞ്ചിയും  വെളുത്തുള്ളിയും പച്ചമുളകും കാറിവേപ്പിലയും വഴറ്റുക. സവാള വഴന്നുകഴിഞ്ഞു അതിൽ മുളകുപൊടിയും മല്ലിപ്പൊടിയും പെരുജീരകപ്പൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് മൂപ്പിച്ചു തക്കാളി ചേർത്ത് പാത്രം അടച്ചു വച്ച് വേവിക്കുക. എണ്ണ തെളിഞ്ഞു കഴിഞ്ഞു ഉരുളക്കിഴങ്ങും ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് പാത്രം അടച്ചുവച്ചു ചെറുതീയിൽ വേവിക്കുക. ഉരുളക്കിഴങ്ങു വെന്തു ചാറു കുറുകുമ്പോൾ തൈര് ചേർത്ത് തിള വന്നുകഴിഞ്ഞു മല്ലിയില ചേർത്തെടുക്കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com