ADVERTISEMENT

ചൂടോടെ ചായയ്ക്കൊപ്പം കഴിക്കാം വെജിറ്റബിൾ സ്പ്രിങ് റോൾ.

ചേരുവകൾ 

  • എണ്ണ - 2 ടേബിൾസ്പൂൺ 
  • ഇഞ്ചി - 2 ടീസ്പൂൺ 
  • വെളുത്തുള്ളി - 2 ടീസ്പൂൺ 
  • സവാള - 1/2 കപ്പ് 
  • കാരറ്റ് - 1/2 കപ്പ് 
  • കാപ്‌സിക്കം - 1/2 കപ്പ് 
  • കാബേജ് - 1/2 കപ്പ് 
  • റെഡ് ചില്ലി സോസ് - 1 ടീസ്പൂൺ 
  • സോയ സോസ് - 1 ടീസ്പൂൺ 
  • കുരുമുളകുപൊടി - 1/4 ടീസ്പൂൺ
  • സ്പ്രിങ് ഒനിയൻ 
  • മൈദ - 2 ടീസ്പൂൺ
  • വെള്ളം - 2 ടേബിൾസ്പൂൺ
  • സ്പ്രിങ് റോൾ ഷീറ്റ്‌ - 8-10 എണ്ണം 

 

തയാറാക്കുന്ന വിധം : 

  • പാനിൽ  എണ്ണ ചൂടാക്കി ഇഞ്ചിയും വെളുത്തുള്ളിയും പച്ച മണം മാറുന്നത് വരെ വഴറ്റുക. 
  • ശേഷം സവാള ചേർത്ത് വഴറ്റുക. ഇനി കാരറ്റ്, പച്ചമുളക്, കാബേജ്, റെഡ് ചില്ലി സോസ്, സോയ സോസ്, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി വേവിക്കുക. തീ ഓഫ് ചെയ്ത് ഇത് നന്നായി തണുപ്പിക്കുക. 
  • ഒരു പാത്രത്തിൽ മൈദയും വെള്ളവും മിക്സ് ചെയ്ത് മാറ്റി വയ്ക്കുക.
  • ഇനി ഓരോ സ്പ്രിങ് റോൾ ഷീറ്റ്‌ എടുത്ത് ഫില്ലിങ് കോണിൽ വച്ച് ഒരു തവണ മടക്കുക. ശേഷം  വശങ്ങൾ ഉള്ളിലേക്ക് മടക്കി മൈദ പേസ്റ്റ് തൊട്ടു സൈഡ് ഒട്ടിച്ച് വീണ്ടും മടക്കുക.
  • ഇനി എണ്ണയിൽ വറുത്തെടുക്കാം. ക്രിസ്പി സ്പ്രിങ് റോൾസ് ചൂടോടെ വിളമ്പാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com