ADVERTISEMENT

സൂപ്പര്‍ സോഫ്റ്റും ടേസ്റ്റിയുമായ ചോക്ലേറ്റ് ചിപ്പ് ടീ കേക്ക് റെഡി. അരമണിക്കൂറു കൊണ്ട് കേക്ക് തയാറാക്കാം.

ചേരുവകൾ:
• ഗോതമ്പുപൊടി - 3/4 കപ്പ്
• ബേക്കിങ് പൗഡര്‍ - 1 ടീസ്പൂണ്‍
• മുട്ട  - 2
• ബട്ടര്‍ - 50 ഗ്രാം (1/4 കപ്പ്)
• പഞ്ചസാര - 1/2 കപ്പ്
• വനില എസ്സന്‍സ് - 1 ടീസ്പൂണ്‍
• പാല്‍ - 2 ടേബിള്‍സ്പൂണ്‍
• ചോക്കലേറ്റ് ചിപ്സ് - 3 ടേബിള്‍സ്പൂണ്‍

തയാറാക്കുന്ന വിധം:  

• ഒരു കേക്ക് ടിന്‍  എടുത്ത് കുറച്ച് എണ്ണ തേച്ചു പിടിപ്പിക്കുക. അതിനു ശേഷം ബട്ടര്‍ പേപ്പര്‍ വച്ച് കൊടുക്കുക. 

• മിക്സിയുടെ ജാറിലേക്ക്  മുട്ട പൊട്ടിച്ചൊഴിച്ച് നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് ബട്ടറും പഞ്ചസാരയും വനില എസ്സന്‍സും ചേര്‍ത്ത് ഒന്നുകൂടി അടിച്ച് മയപ്പെടുത്തി ഒരു ബൗളിലേക്ക് ഒഴിച്ച് വയ്ക്കുക.

• ഒരു നോണ്‍ സ്റ്റിക്ക് പാന്‍  പ്രീഹീറ്റ് ചെയ്യാന്‍ തീ കുറച്ച് അടച്ചു വച്ച് ചൂടാക്കുക. 

• ഒരു അരിപ്പ വച്ച് ഗോതമ്പുപൊടിയും ബേക്കിങ് പൗഡറും മുട്ടക്കൂട്ടിലേക്ക് അരിച്ച് ഇടുക. നന്നായി യോജിപ്പിക്കുക. ഇതിലേക്ക് പാലും ചോക്ലേറ്റ് ചിപ്സും ചേര്‍ത്ത് യോജിപ്പിക്കുക.

• ഇനി  ഇത് തയാറാക്കി വച്ച കേക്ക് ടിന്നിലേക്ക്  ഒഴിച്ച് ലെവല്‍ ചെയ്ത് ടാപ്പ് ചെയ്യുക.  പ്രീഹീറ്റ് ചെയ്ത നോണ്‍ സ്റ്റിക്ക് പാനിലേക്ക് സ്റ്റീല്‍ റിങ് വച്ച് കേക്ക് ടിന്‍ ഇറക്കി വയ്ക്കുക. നോണ്‍ സ്റ്റിക്ക് പാന്‍ അടച്ച് വച്ച് 30 മിനിറ്റ്‌ ബേക്ക് ചെയ്ത് എടുക്കുക. അതു കഴിഞ്ഞു തീ ഓഫ് ചെയ്തു പുറത്തെടുത്ത് വയ്ക്കുക. ചൂടാറിയാൽ കേക്ക് ടിന്നില്‍ നിന്നും പുറത്തെടുത്ത് മുറിക്കാം.

 

 

 

English Summary : Readers Recipe - Quick and Easy Chocolate Chip Tea Cake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com