ADVERTISEMENT

കുട്ടികളുടെ പ്രിയപ്പെട്ട വെർമിസെല്ലി കൊണ്ട് രസികൻ രുചിയിലൊരു ഉപ്പുമാവ് തയാറാക്കാം.

ചേരുവകൾ :

  • വെജിറ്റബിൾ ഓയിൽ - 4 ടേബിൾസ്പൂൺ 
  • സേമിയ - 1 1/2 കപ്പ്‌ 
  • കടുക് - 1/2 ടീസ്പൂൺ 
  • ഇഞ്ചി ചെറുതായി അരിഞ്ഞത് - 1 ടീസ്പൂൺ 
  • പച്ചമുളക് - 3 എണ്ണം 
  • സവാള അരിഞ്ഞത് - 2 ചെറുത്‌ 
  • ഉപ്പ് – ആവശ്യത്തിന് 
  • കാരറ്റ് ചെറുതായി അരിഞ്ഞത് - 1 എണ്ണം 
  • കാപ്‌സിക്കം ചെറുതായി അരിഞ്ഞത്- ഒരെണ്ണത്തിന്റെ പകുതി
  • കറിവേപ്പില – ആവശ്യത്തിന് 
  • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ 
  • കായം - 1/8 ടീസ്പൂൺ 
  • മുളകുപൊടി - 1/2 ടീസ്പൂൺ

 

തയാറാക്കുന്ന വിധം :

• ഒരു ഫ്രൈയിങ് പാനിൽ 2 ടേബിൾസ്പൂൺ ഓയിൽ ഒഴിച്ചശേഷം സേമിയ ഇട്ട് ചെറുതീയിൽ ലൈറ്റ് ബ്രൗൺ നിറം ആകുന്നത് വരെ ഇളക്കികൊടുക്കുക.

• സേമിയ ആറിയ ശേഷം തിളച്ച വെള്ളത്തിൽ ഇട്ട് 3 മിനിറ്റ് വരെ വേവിച്ച് എടുക്കുക. സേമിയ വെന്ത ശേഷം വെള്ളം ഊറ്റി മാറ്റി വയ്ക്കുക.

• ഒരു പാനിൽ 2 ടേബിൾസ്പൂൺ ഓയിൽ ഒഴിച്ച ശേഷം കടുക് ഇട്ട് പൊട്ടിക്കുക. ഇതിൽ ഇഞ്ചിയും പച്ചമുളകും സവാളയും ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റുക. സവാള വഴറ്റിയ ശേഷം കാരറ്റും കാപ്‌സിക്കവും ചേർത്ത് 2 മിനിറ്റ് അടച്ച് വച്ച് വേവിച്ച് എടുക്കുക.

• ഇതിൽ മഞ്ഞൾപ്പൊടി, കായപ്പൊടി, മുളകുപൊടി, കറിവേപ്പില എനിവ ചേർത്ത് 1 മിനിറ്റ് ഇളക്കുക. വേവിച്ച സേമിയ കൂടി ഇതിലോട്ട് ഇട്ട് നന്നായി യോചിപ്പിക്കുക.

 

വളരെ എളുപ്പത്തിൽ ഒരടിപൊളി ബ്രേക്ഫാസ്റ്റ്  തയാർ. 

English Summary : Semiya Upma Recipe for Breakfast. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com