ADVERTISEMENT

പ്രഭാത ഭക്ഷണത്തിന് മസാല ദോശ വളരെ രുചികരമായി തയാറാക്കാം.

 

ചേരുവകൾ

  • ഉരുളക്കിഴങ്ങ് – 3
  • സവാള – 2
  • ഇഞ്ചി – ഒരു ചെറിയ കഷ്ണം
  • പച്ചമുളക് – 1 വട്ടത്തിൽ അരിഞ്ഞത്
  • എണ്ണ – 3 ടേബിൾസ്പൂൺ
  • കടുക് – 1/2 ടീസ്പൂൺ
  • മുളക്‌ – 2
  • കടലപരിപ്പ് – 1 ടീസ്പൂൺ
  • ഉഴുന്ന് പരിപ്പ് –1 ടീസ്പൂൺ
  • കറിവേപ്പില
  • നാരങ്ങാനീര് – 1 ടീസ്പൂൺ
  • ഉപ്പ്‌

 

തയാറാക്കുന്ന വിധം

ചൂടായ എണ്ണയിൽ കടുക്, മുളക്‌, ഉഴുന്ന്, കടല പരിപ്പ് എല്ലാം ഇട്ട് മൂത്താൽ സവാള ചേർക്കുക. കുറച്ചു വഴന്നു വന്നാൽ പച്ചമുളക്, ഇഞ്ചി എന്നിവ ചേർക്കുക. പൊടികൾ ചേർക്കുക. ഒരു കപ്പ്‌ വെള്ളം, ആവശ്യത്തിന് ഉപ്പ്‌ എന്നിവ ചേർത്ത്  നല്ലവണ്ണം തിളച്ചതിനു ശേഷം വേവിച്ചു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ചേർത്ത് യോജിപ്പിച്ചു നാരങ്ങാനീരും കറിവേപ്പിലയും ഇട്ടു വാങ്ങുക. മസാല റെഡി. ദോശ തയാറാക്കി ഈ മസാല നടുക്ക് വച്ച് മടക്കി എടുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com