നാട്ടിൽ മഴയുണ്ടോ? പ്രവാസികളായ സുഹൃത്തുക്കൾ ഫോണിൽ വിളിക്കുമ്പോൾ ചോദിച്ചിരുന്ന ഈ ചോദ്യം കേരളത്തിലുള്ളവർ ഇപ്പോള്‍ തിരിച്ച് ചോദിക്കേണ്ട അവസ്ഥയാണ്. ചൂടിൽ വിയർത്തുകുളിച്ച് ഇരിക്കുമ്പോൾ ഗൾഫ് രാജ്യങ്ങളിലെ റോഡിൽ വള്ളംകളിക്കുള്ള വെള്ളമാണ് ഒഴുകുന്നത്. 2018ലെ പ്രളയം മുതലാണ് കാലാവസ്ഥയെ കുറിച്ചും പരിസ്ഥിതിയെ കുറിച്ചുമെല്ലാം നാം ബോധവാൻമാരാകാൻ തുടങ്ങിയത്. ഈ വിഷയങ്ങൾ മറക്കാതിരിക്കാൻ പിന്നീടുള്ള ഓരോ വർഷവും ചൂടും മഴയുമൊക്കെ മാറി മാറി നൽകി പ്രകൃതിയും നമുക്കൊപ്പമുണ്ട്. ഇപ്പോൾ കേരളത്തിന്റെ പ്രശ്നം ചൂടാണ്. നമ്മൾ പതിവില്ലാതെ വിയർക്കാൻ തുടങ്ങിയിട്ട് രണ്ട് മാസത്തിന് മുകളിലായി. കാരണം കൊടും ചൂടാണ് കേരളത്തിൽ. എന്നാൽ ചൂടുകാലം അവസാനിക്കാൻ പോകുന്നു എന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഇങ്ങേ അറ്റത്തു കിടക്കുന്ന കേരളമെന്ന ചെറിയ തുരുത്തിൽ മാത്രമല്ല, ലോകത്തെതന്നെ ചൂടുപിടിപ്പിച്ച ‘എൽ നിനോ’ പ്രതിഭാസം പിൻവാങ്ങി. സ്വാഭാവികമായും കേരളത്തിലുള്‍പ്പെടെ ചൂടു കുറഞ്ഞു തുടങ്ങും. എന്താണ് ഇനി ലോകത്തെ കാത്തിരിക്കുന്നത്? എൽ നിനോയ്ക്ക് പകരം ‘ലാ നിന’ വരുമോ? അതിനൊപ്പം പൊസിറ്റീവ് ‘ഐഒഡി’ കൂടി വന്നാലോ? ഇനിയൊരു പ്രളയത്തിനും ഉരുൾപൊട്ടലിനുമൊക്കെ സാധ്യതയുണ്ടോ? വരള്‍ച്ചയും വെള്ളപ്പൊക്കവും ഹീറ്റ് വേവും ഓഖിയുമെല്ലാമായി തകിടം മറിഞ്ഞിരിക്കുകയാണ് കേരളത്തിലെ കാലാവസ്ഥ. കുസാറ്റിലെ അഡ്വാൻസ്‌ഡ് സെന്റർ ഫോർ അറ്റ്‌മോസ്ഫിറിക് റഡാറിന്റെ ഡയറക്ടർ ഡോ. എസ്.അഭിലാഷ് സംസാരിക്കുന്നു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com