ലോക്സഭാ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഇതിനിടെ ചില പാർട്ടികളുടെ പ്രകടന പത്രികകൾ പുറത്തുവന്നു കഴിഞ്ഞു. അത്യാകർഷകമായ 25 വാഗ്ദാനങ്ങളുമായാണ് കോൺഗ്രസിന്റെ പ്രകടനപത്രിക പുറത്തിറങ്ങിയിരിക്കുന്നത്. കർഷകർ, തൊഴിലാളി, സ്ത്രീകൾ,യുവാക്കൾ എന്നിങ്ങനെ എല്ലാ വിഭാഗക്കാരെയും ലക്ഷ്യമിടുന്ന പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഇത്രയും പദ്ധതികൾ നടപ്പിലാക്കാൻ രാജ്യത്തിന് എത്ര ലക്ഷം കോടി രൂപ ചെലവ് വരുമെന്നും ഇത്രയും തുക എവിടെ നിന്ന് ലഭ്യമാക്കുമെന്ന കാര്യങ്ങൾ വിശദമായി പരിശോധിക്കുന്ന മനോരമ ഓൺലൈൻ പ്രീമിയം സ്റ്റോറിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. പോയവാരത്തിൽ ട്രെന്റിങ് വിഷയമായിരുന്നു കുതിച്ചുയരുന്ന സ്വർണവില. സ്വർണവിലയിൽ വൻ വർധന കണ്ട മാസമായിരുന്നു 2024 മാർച്ച്. ഏറ്റവും കൂടുതൽ റെക്കോർഡുകളും പിറന്ന മാസം. മാർച്ചിൽ 8 തവണയാണ് സ്വർണവില റെക്കോർഡ് നിരക്ക് പുതുക്കിയത്. ഭാവിയിൽ സ്വർണ വിലയിൽ എന്തു സംഭവിക്കും? ഇപ്പോഴത്തെ വില കുതിപ്പിന് പിന്നിലെന്ത് ? തുടങ്ങി കാര്യങ്ങൾ വിശകലനം ചെയ്ത സ്റ്റോറിയും പ്രീമിയം പ്രസിദ്ധീകരിച്ചു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കള്ളപ്പണവും മദ്യവും വലിയ ചർച്ചയാകാറുണ്ട്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ മേയ് 20 വരെ രാജ്യത്താകമാനം പിടിച്ചെടുത്ത 3456 കോടിയുടെ മൂല്യമുള്ള പണം, ലഹരിമരുന്ന്, മദ്യം, സ്വർണം, വെള്ളി തുടങ്ങിയ വസ്തുക്കളാണ്. 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായും പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. പിടിച്ചെടുത്ത വസ്തുക്കളെ കണക്കുകളും ഇപ്പോഴത്തെ ചില പരിശോധനാ റിപ്പോർട്ടുകളും വിലയിരുത്തുന്ന പ്രീമിയം സ്റ്റോറി ട്രെന്റിങ്ങായിരുന്നു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com