ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണം നിർണായക ഘട്ടത്തിലേക്കു കടക്കുമ്പോൾ രാജ്യം ഭരിക്കുന്ന ബിജെപി മുന്നണിയും (എൻഡിഎ) പ്രതിപക്ഷമായ കോൺഗ്രസ് മുന്നണിയും (ഇന്ത്യാസഖ്യം) കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത് ദക്ഷിണേന്ത്യയിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി 10 ആഴ്ചയ്ക്കിടെ 7 തവണ തമിഴ്നാട്ടിലും 5 തവണ കേരളത്തിലും പ്രചാരണത്തിന് എത്തിയത് ബിജെപി ദക്ഷിണേന്ത്യയ്ക്കു നൽകുന്ന പ്രാധാന്യം വ്യക്തമാക്കുന്നു. കേരളം, തമിഴ്നാട്, കർണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളിലെ 130 മണ്ഡലങ്ങളിൽ ഇപ്പോൾ ഇന്ത്യാസഖ്യത്തിലുള്ള പാർട്ടികൾ 2019 ൽ 64 സീറ്റ് നേടി. എൻഡിഎ സഖ്യകക്ഷികൾക്ക് ഇതിൽ 34 സീറ്റേ ലഭിച്ചുള്ളൂ. ഉത്തരേന്ത്യയിലെ ശക്തികേന്ദ്രങ്ങളായ യുപി, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ ഇത്തവണ കൂടുതൽ സീറ്റ് നേടാൻ സാധ്യതയില്ലെന്നിരിക്കെ, ദക്ഷിണേന്ത്യയിൽ നിന്നു കൂടുതൽ സീറ്റുകൾ ലഭിച്ചാലേ രാഷ്ട്രീയപദ്ധതികൾ ഉദ്ദേശിച്ചവിധം നടപ്പാക്കാൻ കഴിയൂ എന്ന് ബിജെപി കരുതുന്നു. ഇതേസമയം, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഈവിധം പ്രസക്തമാകുന്ന അവസാനത്തെ ലോക്സഭാ തിരഞ്ഞെടുപ്പായിരിക്കും ഇതെന്ന സന്ദേഹം ഉയരുന്നു. ബിജെപി നേതൃത്വത്തിന്റെ ഉള്ളിലിരിപ്പറിയാവുന്ന സ്വതന്ത്രനിരീക്ഷകരും ഈ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. ഓരോ ജനസംഖ്യാകണക്കെടുപ്പിന് (സെൻസസ്) ശേഷവും ലോക്സഭാ മണ്ഡലങ്ങളും സംസ്ഥാനങ്ങളിലെ നിയമസഭാ മണ്ഡലങ്ങളും ജനസംഖ്യാനുപാതികമായി പുനർനിർണയിക്കണമെന്ന ഭരണഘടനാവ്യവസ്ഥ അക്ഷരാർഥത്തിൽ നടപ്പാക്കിയാൽ ഈ ആശങ്ക യാഥാർഥ്യമാകും.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com