‘‘പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യത്തിൽ ജനങ്ങളുടെ വിശ്വാസം മെച്ചപ്പെട്ടിരിക്കുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം മൂല്യം മുൻപെങ്ങുമില്ലാത്ത വിധം കുതിച്ചുയരുകയാണ്. പ്രതിപക്ഷം എൽഐസിയെക്കുറിച്ച് കിംവദന്തികൾ പ്രചരിപ്പിച്ചു, എന്നാൽ ഇന്ന് ആ കമ്പനിയുടെ ഓഹരികളിന്മേൽ റെക്കോർഡ് വിലയിലാണ് വ്യാപാരം നടക്കുന്നത്’’ 2024 ഫെബ്രുവരി 6 ന് രാജ്യസഭയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കുകളാണിത്. ഓഹരി വിപണിയിൽ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയുടെയും (എൽഐസി) മറ്റു പൊതു മേഖലാ കമ്പനികളുടെയും വൻ കുതിപ്പിന് ഈ പ്രസ്താവന കാരണമായി. എൽഐസിയുടെ മൂന്നാം പാദ റിപ്പോർട്ട് വരുന്നതിനു തൊട്ടു മുൻപായിരുന്നു മോദിയുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. ഇതോടെ ഫെബ്രുവരി ആദ്യ വാരത്തിൽ എൽഐസിയുടെ ഓഹരികൾ കുത്തനെ ഉയർന്നു. 2023 നവംബർ മുതൽ 2024 ഫെബ്രുവരി വരെയുള്ള നാല് മാസങ്ങളിൽ എൽഐസി ഓഹരികൾ വൻ കുതിപ്പാണ് നടത്തിയത്. 54 ആഴ്ചയിലെ കണക്കെടുത്താൽ എൽഐസി ഓഹരി വില ഏകദേശം 530 രൂപയിൽ നിന്ന് 1175 രൂപ വരെ ഉയർന്നു. ഈ സമയത്ത് ഏകദേശം 75 ശതമാനം കുതിപ്പാണ് രേഖപ്പെടുത്തിയത്. എൽഐസി ഓഹരി വിലയുടെ അതിവേഗ കുതിപ്പ് നിക്ഷേപകരെയും വിപണി നിരീക്ഷിക്കുന്നവരെയും ഒരുപോലെ ആകർഷിച്ചു, ഇത് രാജ്യത്തെ സാമ്പത്തിക രംഗത്ത് ശ്രദ്ധേയമായ ഒരു അധ്യായം അടയാളപ്പെടുത്തുകയും ചെയ്തു. ഇന്ത്യൻ ഇന്‍ഷുറൻസ് മേഖലയിലെ ഏറ്റവും വലുതും സ്വാധീനമുള്ളതുമായ കമ്പനികളിൽ ഒന്നായ എൽഐസി, രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കാണ് വഹിക്കുന്നത്. 2022 ൽ മേയ്– ജൂലൈ മാസങ്ങളിൽ വിപണിയിൽ ഒന്നടങ്കം ആശങ്ക രേഖപ്പെടുത്തിയ എൽഐസിയാണ് പിന്നീട് കുതിപ്പിലേക്ക് ഉയർന്നത്. സർക്കാരിനു പോലും ആശങ്കയുണ്ടായിരുന്നു, തുടക്കത്തിൽ തന്നെ ‘ആങ്കർ’ നിക്ഷേപകർ കൈവിട്ടു. എന്നാൽ 2023 മാർച്ചിൽ വൻ ഇടിവ് രേഖപ്പെടുത്തിയ എൽഐസിക്ക് പിന്നീടുള്ള മാസങ്ങൾ കുതിപ്പിന്റേതായിരുന്നു. അതൊരു ചരിത്ര കുതിപ്പായിരുന്നു. എങ്ങനെയാണ് എൽഐസി കേവലം നാല് മാസത്തിനുള്ളിൽ രക്ഷപ്പെട്ടത്? വിപണിയിൽ മുന്നേറാൻ അവരെ സഹായിച്ച പ്രധാന ഘടകങ്ങൾ എന്തെല്ലാമാണ്? എൽഐഎസി ഓഹരികൾ വിശ്വസിച്ച് വാങ്ങാമോ? വിശദമായി പരിശോധിക്കാം.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com