പ്രതിസന്ധി ഘട്ടങ്ങളിൽ കോൺഗ്രസിന്റെ ട്രബിൾ ഷൂട്ടറാണു ഡി.കെ.ശിവകുമാർ. രാഷ്ട്രീയത്തിലും ജീവിതത്തിലും ലക്ഷണമൊത്ത പോരാളി. 2002ൽ മഹാരാഷ്ട്രയിലെ കോൺഗ്രസ് എംഎൽഎമാരെ ബെംഗളൂരുവിൽ കൊണ്ടുവന്നു താമസിപ്പിച്ചു വിലാസ് റാവു ദേശ്മുഖ് സർക്കാരിനെ താഴെ വീഴാതെ കാത്ത ഡികെ 2017 ഓഗസ്റ്റിലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഗുജറാത്തിലെ 42 കോൺഗ്രസ് എംഎൽഎമാരെ ബെംഗളുരൂവിലെത്തിച്ച് അഹമ്മദ് പട്ടേലിന്റെ വിജയം ഉറപ്പിച്ചു. 66 എംഎൽഎമാരുണ്ടായിരുന്ന കോൺഗ്രസ് 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 135 സീറ്റുമായി കർണാടകയിൽ അധികാരത്തിലെത്തിയതു കർണാടക പിസിസി അധ്യക്ഷനായ ഡികെയുടെ ചിറകിലേറിയാണ്. കർണാടകയിൽ മാത്രമല്ല, ആന്ധ്രയിലും തെലങ്കാനയിലുമെല്ലാം കോൺഗ്രസിന്റെ സുപ്രധാന കരുനീക്കങ്ങൾക്കു നേതൃത്വം നൽകുന്ന ഡി.കെ.ശിവകുമാർ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രതീക്ഷകളെക്കുറിച്ചും അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുന്നതിനെക്കുറിച്ചും സംസാരിക്കുകയാണിവിടെ. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിലെത്തിയ ശിവകുമാർ മനോരമ ഓൺലൈൻ പ്രീമിയത്തിൽ നയം വ്യക്തമാക്കുന്നു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com