വീട്ടിൽ കയറി അടിച്ച ഹൈദരാബാദിനെ അതേ നാണയത്തിൽ തിരിച്ചടിച്ച് ബെംഗളൂരു. സീസണിൽ മുഖാമുഖം വന്ന ആദ്യ മത്സരത്തിൽ ബെംഗളൂരുവിൽ സൺറൈസേഴ്സ് സ്വന്തമാക്കിയതിലും വലിയ വിജയവുമായി ഹൈദരാബാദിൽ റോയൽ ചാലഞ്ചേഴ്സ് പകരം വീട്ടി. ആദ്യ മത്സരത്തില്‍ എസ്ആർഎച് മുന്നോട്ടുവച്ച 288 റൺസിന്റെ പടുകൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ബെംഗവൂരു ബാറ്റർമാർക്ക് കാലിടറിയത് വിജയത്തിന് 26 റൺസ് അകലെയാണ്. എന്നാൽ, രണ്ടാം മത്സരത്തിൽ ആർസിബി ബോളർമാർ ഹൈദരാബാദിനെ എറിഞ്ഞിട്ടത് വിജയത്തിന് 36 റൺസ് അകലെ. സ്കോർ: ബെംഗളൂരു– 20 ഓവറിൽ 7ന് 206. ഹൈദരാബാദ്– 20 ഓവറിൽ 8ന് 171. സീസണില്‍ മുൻപ് കളത്തിലിറങ്ങിയ 7ൽ 4 മത്സരങ്ങളിലും സ്കോർ 200 കടത്തിയ, അതില്‍ തന്നെ 3 തവണ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറുകളുടെ പട്ടികയിലെ ആദ്യ നാലിൽ ഇടംപിടിച്ചുകൊണ്ട് 250ന് മുകളിൽ സ്കോർ കണ്ടെത്തിയ സൺറൈസേഴ്സിനെയാണ് അവരുടെ തട്ടകത്തിൽ ബെംഗളൂരു അടിച്ചിട്ടതെന്നത് ആർസിബി ആരാധകർക്ക് ഇരട്ടി സന്തോഷം നൽകുന്നു. 207 റൺസ് വിജയലക്ഷ്യം ഹൈദരാബാദിന്റെ തീപ്പൊരി ബാറ്റിങ് ലൈനപ്പിന് അനായാസം കീഴട‌ക്കാമെന്ന പ്രതീക്ഷയിലാണ് അവർ മറുപടി ബാറ്റിങ്ങിനിറങ്ങിയത്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com