ADVERTISEMENT

സേവിങ്സ് അക്കൗണ്ടിൽ പണമില്ലാത്തതിനാല്‍ വിവിധ തരത്തിലുള്ള ഉപഭോക്തൃ ബില്ലുകൾ മ‍ടങ്ങുന്ന നിരക്ക് കൂടുന്നതായി നാഷണല്‍ ഓട്ടമേറ്റഡ് ക്ലിയറിംഗ് ഹൗസി (എന്‍എസിഎച്ച്)ന്റെ കണക്കുകള്‍. കോവിഡിന് മുമ്പ് 31 ശതമാനമായിരുന്നു ഇതെങ്കില്‍ കോവിഡിന് ശേഷം ഇത് 41 ശതമാനമായതായിട്ടാണ് എന്‍ എ സിഎച്ച് വ്യക്തമാക്കുന്നത്.

രാജ്യത്തെ പ്രധാന ബാങ്കുകളെല്ലാം ഭവനവായ്പ അടക്കമുള്ള റീട്ടെയ്ല്‍ വായ്പകളുടെ തിരിച്ചടവ് കൂടുന്നു എന്ന് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ഈ വെളിപ്പെടുത്തല്‍. റീട്ടെയ്ല്‍ വായ്പകള്‍ക്ക് കോവിഡിന് ശേഷം 95 ശതമാനം വരെ തിരിച്ചടവ് കൈവരിക്കാന്‍ കഴിഞ്ഞുവെന്നാണ് പ്രമുഖ ബാങ്കുകള്‍ വെളിപ്പെടുത്തുന്നത്.

എസ് ഐ പി

അക്കൗണ്ടുടമ ബാങ്കില്‍ നല്‍കിയിരിക്കുന്ന നിര്‍ദേശമനുസരിച്ച് തുടര്‍ച്ചയായി എല്ലാ മാസവും പണം വസൂലാക്കുന്ന എസ് ഐ പി സമ്പ്രദായത്തിലാണ് ഇടിവ് വന്നിരിക്കുന്നത്. എല്‍ ഐ സി പ്രീമിയം, മ്യൂച്ചല്‍ ഫണ്ട്, മറ്റ് വായ്പകള്‍ എന്നിവയുടെ മാസത്തവണകള്‍ അക്കൗണ്ടില്‍ നിന്ന് സ്വയം എടുക്കുന്നതിനാണ് ഇങ്ങനെ  നിര്‍ദേശം നല്‍കുന്നത്. സേവിങ്സ് അക്കൗണ്ടില്‍ ആവശ്യത്തിന് പണം ഇല്ലാതെ വരുമ്പോഴാണ് ഇങ്ങനെ മടങ്ങുന്നത്. എന്നാല്‍ ഇത് ഡിഫാള്‍ട്ട് അല്ല താനും. അതിലേക്കുള്ള ഒരു സൂചനയായിട്ടാണ് ഈ സ്ഥിതി വിശേഷം വിലയിരുത്തപ്പെടുന്നത്. ഇങ്ങനെ ബൗണ്‍സാകുന്നതില്‍ കൂടുതലും സ്വയംതൊഴില്‍ കണ്ടെത്തിയവരുടെയും ശമ്പളവരുമാനം നിലച്ചവരുടെയുമാണ്. 

English Summary : Bouncing Rate of Bills are increasing in Banks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com