ADVERTISEMENT

കൊച്ചി∙ സ്റ്റാർട്ടപ്പ് കമ്പനികൾക്ക് ഫണ്ടിങ് നൽകാനായി മലബാർ എയ്ഞ്ചൽ നെറ്റ്‌വർക് (മാൻ) രൂപീകരിച്ചു. കേരള സ്റ്റാർട്ടപ് മിഷനുമായി സഹകരിച്ചാണ് പ്രവർത്തനം.

കേരളത്തിലെ സ്റ്റാർട്ടപ് കമ്പനികളെ സഹായിക്കുകയാണ് പ്രധാന ലക്ഷ്യമെങ്കിലും ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതലും അപേക്ഷകർ എത്തുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തിനു പുറത്തുള്ള ഒട്ടേറെ കമ്പനികൾക്ക് ഫണ്ട് നൽകിയിരുന്നു. കണ്ണൂർ ആസ്ഥാനമായ ‘മാൻ’ സ്ഥാപകർ പി.കെ.ഗോപാലകൃഷ്ണൻ, ശൈലെൻ സഗുണൻ, കെ.സുഭാഷ്ബാബു എന്നിവരാണ്. മലബാർ ഇന്നവേഷൻ സോൺ എന്ന പേരിൽ ഇൻക്യുബേഷൻ സെന്ററും കണ്ണൂരിൽ നടത്തുന്നു.

English Summary:

Malabar Angel Network with funding for startups

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com