ADVERTISEMENT

സംസ്ഥാനത്ത് വീണ്ടും ഇടിഞ്ഞ് സ്വർണവില. ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയുമാണ് ചൊവ്വാഴ്ച കുറഞ്ഞത്. ഇതോടെ ഗ്രാമിന് 6,615 രൂപയിലും പവന് 52,920 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞ് ഗ്രാമിന് 6,755 രൂപയിലും പവന് 54,040 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. രണ്ടാഴ്ചയ്ക്കുശേഷം 54000 രൂപയിൽ നിന്നും 52,000 രൂപയിലേക്ക് സ്വർണവില എത്തിയത് ആഭരണപ്രേമികളെ സംബന്ധിച്ച് ആശ്വാസം നൽകുന്ന കാര്യമാണ്.

രാജ്യാന്തര വിപണിയിലും ഇടിവിലാണ് വ്യാപാരം നടക്കുന്നത്. ഇറാന്‍- ഇസ്രായേല്‍ യുദ്ധ സാഹചര്യത്തില്‍ അയവ് വന്നതും, ഓഹരി വിപണികളുടെ തിരിച്ചുവരവുമാണ് സ്വര്‍ണവില കുറയാന്‍ കാരണം. സംസ്ഥാനത്തെ വെള്ളി വിലയിലും ഇടിവുണ്ട്. രണ്ട് രൂപ ഇടിഞ്ഞു ഗ്രാമിന് 87 രൂപയിലാണ് വെള്ളി വ്യാപാരം തുടരുന്നത്.

അതേസമയം താൽക്കാലികമായി വില ഇടിഞ്ഞാലും സ്വർണ വില ഇനിയും ഉയരുമെന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വില കുറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ സ്വർണം വാങ്ങുകയോ ജ്വല്ലറികൾ നൽകുന്ന ബുക്കിങ് സൗകര്യം പ്രയോജനപ്പെടുത്തുകയോ ചെയ്യുന്നത് പ്രയോജനം ചെയ്യുമെന്നും വിദഗ്ദർ പറയുന്നു.

English Summary:

Gold price decreased today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com