ADVERTISEMENT

ന്യൂഡൽഹി∙ ഒരു കോടി വീടുകളിൽ പുരപ്പുറ സോളർ പ്ലാന്റ് സ്ഥാപിക്കാനുള്ള പിഎം സൂര്യഭവനം പദ്ധതിയുടെ കരടുമാർഗരേഖ പ്രസിദ്ധീകരിച്ചു. പദ്ധതി നടപ്പാക്കുന്നതിന്റെ പൂർണവിവരങ്ങൾ ഇതിലുണ്ട്.

നിലവിൽ പുരപ്പുറ സോളറുള്ള വീടുകൾ ശേഷി വർധിപ്പിക്കുമ്പോൾ എത്ര രൂപ സബ്സിഡി ലഭിക്കുമെന്നും ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്. ഉദാഹരണത്തിന്, മുൻപുള്ള പുരപ്പുറ സോളർ പദ്ധതിയനുസരിച്ച് ഒരു കിലോവാട്ട് ശേഷിയുള്ള പ്ലാന്റുള്ള കുടുംബം 4 കിലോവാട്ട് ആക്കി ശേഷി ഉയർത്തുകയാണെന്നു കരുതുക. നിലവിലുള്ള 1 കിലോവാട്ടിന് സബ്സിഡി ലഭിച്ചിട്ടുള്ളവരാണെങ്കിൽ അധികമായുള്ള 3 കിലോവാട്ടിൽ 2 കിലോവാട്ടിനു മാത്രമേ സബ്സിഡി ലഭിക്കൂ (48,000 രൂപ). ആകെ 3 കിലോവാട്ട് വരെ മാത്രമേ കേന്ദ്ര സബ്സിഡിയുള്ളൂ. നിലവിലുള്ള സോളർ പ്ലാന്റ് മറ്റൊരു സ്ഥലത്തേക്ക് മാറ്റിയാൽ അതിനു കേന്ദ്രസഹായം ലഭിക്കില്ല. 

ഒരു കിലോവാട്ട് വൈദ്യുതിക്കുള്ള പദ്ധതിക്ക് 30,000 രൂപയും 2 കിലോവാട്ടിന് 60,000 രൂപയും 3 കിലോവാട്ടിന് 78,000 രൂപയുമാണ് സബ്സിഡി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ പ്ലാന്റ് ഇൻസ്റ്റലേഷൻ പൂർത്തിയായിട്ടും പലർക്കും സബ്സിഡി നൽകിയിട്ടില്ല. പെരുമാറ്റച്ചട്ടം പിൻവലിക്കുന്ന മുറയ്ക്ക് ഇത് വിതരണം ചെയ്യുമെന്നാണ് സൂചന. മാർഗരേഖ വായിക്കാൻ: mnre.gov.in

English Summary:

PM Surya Bhavanam Project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com