ADVERTISEMENT

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചു ഗ്രാമിന് 5,820 രൂപയിലും പവന്  46,560 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.

റെക്കോർഡ് നിരക്കിന് അരികിൽ വ്യാപാരം തുടരുന്നതിനാൽ സാധാരണക്കാർക്ക് ആശങ്ക ഉളവാക്കുന്ന രീതിയിലാണ് വർഷാവസാനം സ്വർണവിലയുടെ പോക്ക്.  പവന് 40,480 രൂപയിലാണ് ജനുവരിയിൽ സ്വർണം വ്യാപാരം തുടങ്ങിയത്. ആ വിലയുമായി താരതമ്യം ചെയ്തു നോക്കുമ്പോൾ 6,080 രൂപയാണ് പവന് വർധിച്ചത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് പ്രാദേശിക വിപണികളിലും വിലയുയരാൻ കാരണം.  അടുത്തവർഷം ഫെഡ്  മൂന്ന് തവണ നിരക്കുകൾ കുറയ്ക്കും എന്ന് ഉള്ള റിപ്പോർട്ടും 2024 ലും  സ്വർണം മുന്നോട്ടു തന്നെ എന്ന് സൂചിപ്പിക്കുന്നു.

English Summary:

Gold Price Going Up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com