ADVERTISEMENT

വർഷവസാനമാകുമ്പോൾ വീണ്ടും റെക്കോർഡ് ഇട്ട് സ്വർണവില. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വർധിച്ചു ഗ്രാമിന് 5,890 രൂപയിലും പവന് 47,120 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടക്കുന്നത്. ഡിസംബർ 4 ലെ റെക്കോർഡ് വിലയായ ഗ്രാമിന് 5,885 രൂപയെയും പവന് 47,080 രൂപയെയുമാണ് ഇന്നത്തെ വില മറി കടന്നത്.

2023ൽ ഏകദേശം 13 തവണയാണ് സ്വർണവില പുതിയ ഉയരങ്ങളിലെത്തിയത്.  2020 ആഗസ്റ്റ് ഏഴിലെ, പവന്  42,000 രൂപയെന്ന  നിരക്ക് ഈ വർഷം ജനുവരി 24 ന് ആണ് മറികടന്നത് ( പവന് 42,160 രൂപ). 2023 ജനുവരി ഒന്നാം തീയതി 5060 രൂപയായിരുന്നു ഒരു ഗ്രാം സ്വർണ്ണത്തിൻറെ വില. 2023 ഡിസംബർ 28ന് അത് 5890 രൂപയായി ഉയർന്നു. ഗ്രാമിന് 830 രൂപയുടെ വർധനവും, പവന് 6640 രൂപയുടെ വർധനവുമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ആറു വർഷത്തിനിടെ സ്വർണത്തിന് കാൽ ലക്ഷം രൂപയുടെ വിലവർധനവാണ് ഉണ്ടായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com