ADVERTISEMENT

ജോലിയുമായി ബന്ധപ്പെട്ട് ആർജിച്ച അനുഭവസമ്പത്ത് ഉപയോഗിച്ച് ഒരു സംരംഭം തുടങ്ങണമെന്നതായിരുന്നു ഡോ. ടി.എം. ലളിതയുടെ സ്വപ്നം. അങ്ങനെയാണ് 2002ൽ ഡിഎംഒ (ജില്ലാ മെഡിക്കൽ ഓഫിസർ–ആയുർവേദം) ആയിട്ടാണ് റിട്ടയർ ചെയ്തശേഷം വൈകാതെ ടൗണിൽ മുറിയെടുത്ത് ആയുർവേദ മരുന്നു ഷോപ്പ് തുടങ്ങിയത്. നല്ല ഔഷധങ്ങൾ കൃത്യമായി ലഭിക്കാൻ ബുദ്ധിമുട്ടായതോടെ അവ നിർമിക്കാനുള്ള ഫാക്ടറി തുടങ്ങാം എന്ന ചിന്തയായി.

രണ്ടു ലീറ്റർ എണ്ണയിൽ തുടക്കം
 

രണ്ടു ലിറ്റർ എണ്ണ വീട്ടിൽ ഉൽപാദിപ്പിച്ചുകൊണ്ടാണ് നിർമാണത്തിലേക്കു കടന്നത്. പിന്നീട് വീടിന്റെ ടെറസ് ഉപയോഗപ്പെടുത്തി കുറച്ചു കൂടുതൽ ഉൽപാദിപ്പിച്ചു. ആവശ്യക്കാർ കൂടിയതോടെ 500 ചതുരശ്ര അടി വീട് വാടകയ്ക്കെടുത്തു സ്ഥാപനം വികസിപ്പിച്ചു. അങ്ങനെ ഘട്ടംഘട്ടമായിട്ടാണ് വളർന്നത്. 

doctor-Lalitha1
ഡോ. ലളിത

പിന്തുണയുമായി കുടുംബം
 

ബിസിനസ് നടത്തിപ്പിനു പിന്തുണയ്ക്കാൻ ഭർത്താവും ആവശ്യമായ വലിയ നിക്ഷേപത്തിന് പിന്തുണയുമായി വിദേശത്തു ജോലി ചെയ്യുന്ന മകളും എത്തി. ഒപ്പം വായ്പ നൽകാൻ ധനകാര്യസ്ഥാപനങ്ങളും തയാറായതോടെ സ്വന്തമായി നല്ലൊരു ഫാക്ടറി എന്ന സ്വപ്നം പൂർത്തിയാക്കാനായി. ഘട്ടംഘട്ടമായി ആയിരുന്നു സ്ഥാപനത്തിന്റെ വികസനം. ആദ്യം സമ്പാദ്യമെല്ലാമെടുത്ത് സ്വന്തമായി ഭൂമി വാങ്ങി, പ്ലാന്റും മെഷിനറികളും സ്ഥാപിച്ചു. 3 കോടി രൂപ നിക്ഷേപത്തിലാണ് പുതിയ ഔഷധനിർമാണശാല ആരംഭിച്ചത്. 

ഒരു കോടി രൂപ ബാങ്ക് വായ്പ എടുത്തു
 

തിരുവനന്തപുരം മുടയ്ക്കാട് 2015ൽ മരുന്നു നിർമാണശാല ഉൽപാദനം ആരംഭിച്ചു. കഷായം ചൂർണം, അരിഷ്ടങ്ങൾ, െനയ്യ്, ഗുളികകൾ, ലേഹ്യം, ലേപനമരുന്നുകൾ, പൊടികൾ, സ്കിൻ ഓയിന്റ്മെന്റുകൾ അങ്ങനെ എല്ലാത്തരം ആയുർവേദ മരുന്നുകളും ഉൽപാദിപ്പിച്ചു വിൽക്കുന്നു. 25–30 ലക്ഷം രൂപയുടെ മാസവിൽപനയുണ്ട്. അതിൽനിന്ന് 15%–30% വരെ അറ്റാദായവും നേടുന്നു.

നല്ല മരുന്ന്, 21 പേർക്ക് തൊഴിൽ 
 

ആവശ്യക്കാർക്ക് മികച്ച ഗുണമേന്മയുള്ള ആയുർവേദ ഉൽപന്നങ്ങൾ ലഭ്യമാക്കാനാകുന്നു എന്ന അഭിമാനവും ആശ്വാസവുമുണ്ട് ഡോക്ടർക്കിപ്പോൾ. 

21 പേരാണ് സ്ഥാപനവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നത്. സംരംഭകയായതോടെ ഇത്രയും പേർക്ക് ഉപജീവനമാർഗം ഉറപ്പാക്കാനായും വലിയ സംതൃപ്തി പകരുന്നു. 

വിൽപന ഫാർമസികൾ വഴി
 

ഫാർമസികൾവഴി ആയുർവേദ ഡോക്ടർമാരാണു പ്രധാന കസ്റ്റമേഴ്സ്. തിരുവനന്തപുരത്തും സമീപ ജില്ലകളിലുമായി സ്ഥിരം ഓർഡറുകൾ തരുന്ന ഡോക്ടർമാർവഴിയാണ് വിൽപന. ഓർഡർ പ്രകാരം ഉൽപന്നം അയയ്ക്കും. സ്വന്തം നിലയിൽ പ്രാക്ടീസ് െചയ്യുന്ന ആയുർവേദ ഡോക്ടറായ മകനാണ് ഏറ്റവും അധികം ഉൽപന്നങ്ങൾ വാങ്ങുന്നത്. പല ഉൽപന്നങ്ങളും െഡന്മാർക്ക് യുകെ എന്നിവിടങ്ങളിലേക്ക് ഓർഡർപ്രകാരം അയയ്ക്കുന്നുണ്ട്. സ്കിൻ ഓയിലുകളാണ് പ്രധാനമായും അയയ്ക്കുന്നത്. ഏജന്റുമാർവഴിയാണ് കയറ്റുമതി. അവിടെയും സ്ഥിരം കസ്റ്റമേഴ്സ് ഉണ്ട്.

doctor-Lalitha2
ഡോ. ലളിത

ലക്ഷ്യം 50 ലക്ഷത്തിന്റെ വിൽപ്പന
 

പ്രതിമാസ വിൽപന 50 ലക്ഷം ആക്കുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം. അതിനായി കൂടുതൽ ജില്ലകളിലേക്ക് വിൽപന വ്യാപിപ്പിക്കുവാനുള്ള ശ്രമത്തിലാണ്. ഡോക്ടർമാർ ആവശ്യപ്പെടുന്ന കസ്റ്റമൈസ്ഡ് ആയിട്ടുള്ള എണ്ണകളും ആസവങ്ങളും ഉൽപാദിപ്പിച്ച് വിതരണം നടത്തുന്നുണ്ട്.

പുതുസംരംഭകർക്ക്
 

ആയുർവേദ േമഖലയിൽ ധാരാളം അവസരങ്ങളുണ്ട്. പരമ്പരാഗതമായി ലഭിക്കുന്ന അറിവുകൾ ഫലപ്രദമായി ഉപയോഗപ്പെടുത്തുവാൻ കഴിയും. മികച്ച ഔഷധക്കൂട്ടുകൾ പല പാരമ്പര്യ വൈദ്യന്മാരുടെയും വശം ലഭ്യമാണ്. വലിയ നിക്ഷേപം ഇല്ലാതെ ഇത്തരം ഉൽപന്നങ്ങൾ നിർമിച്ചു വിൽക്കാം. വീട്ടിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി നിർമിക്കാവുന്ന ധാരാളം ഉൽപന്നങ്ങൾ ഉണ്ട്. 

മസാജ് എണ്ണകൾ, ഔഷധപ്പൊടികൾ, ലേപനങ്ങൾ, ഫുഡ് സപ്ലിമെന്റുകൾ അങ്ങനെ ധാരാളം അവസരങ്ങൾ ഉണ്ട്. ഇവയ്ക്ക് വൻ നിക്ഷേപം ആവശ്യമില്ല എന്നതാണ് യാഥാർഥ്യം. ആയുർവേദ മരുന്നുകൾ ഉൽപാദിപ്പിച്ചു വിൽക്കാൻ ആയുഷ് ഡിപ്പാർട്ട്മെന്റിൽനിന്നുള്ള ൈലസൻസുകൾ ആവശ്യമാണ്. മൊത്ത വിതരണത്തിൽ 30% അറ്റാദായം പ്രതീക്ഷിക്കാം എന്നതാണ് ഈ മേഖലയുടെ നേട്ടം. സ്വന്തം റിട്ടയർമെന്റ് ജീവിതം ബിസിനസ് സംരംഭത്തിലൂടെ ആസ്വദിക്കുകയാണ് ഡോ. ലളിത ടി.എം.

സംസ്ഥാന വ്യവസായ–വാണിജ്യ വകുപ്പ് മുൻ ഡപ്യൂട്ടി ‍ഡയറക്ടറാണ് ലേഖകൻ

(മനോരമ സമ്പാദ്യം ഏപ്രിൽ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

English Summary:

Success story of Medical officer Lalitha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com