ADVERTISEMENT

രാജീവ് ജെയിനിന്റെ GQG പാർട്‌ണേഴ്‌സ് ആറ് അദാനി ഗ്രൂപ് കമ്പനികളിലെ തങ്ങളുടെ ഓഹരികൾ മാർച്ച് പാദത്തിൽ ഏകദേശം 8,300 കോടി രൂപ  വർദ്ധിപ്പിച്ചു. ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് വന്ന ശേഷം അദാനി ഓഹരികൾ തകർച്ചയിലേക്ക് കൂപ്പു കുത്തിയപ്പോഴും രാജീവ് ജെയിനിന്റെ GQG പാർട്‌ണേഴ്‌സ് അദാനി ഓഹരികളിൽ വൻ നിക്ഷേപം നടത്തിയിരുന്നു.

അദാനി എന്റർപ്രൈസസ് ലിമിറ്റഡ്, അദാനി എനർജി സൊല്യൂഷൻസ് ലിമിറ്റഡ്, അദാനി ഗ്രീൻ എനർജി ലിമിറ്റഡ്, അദാനി പോർട്ട്സ് ആൻഡ് സെസ്, അദാനി പവർ ലിമിറ്റഡ്, അംബുജ സിമന്റ് ലിമിറ്റഡ് എന്നിവയിലാണ് ഇപ്പോൾ കൂടുതൽ നിക്ഷേപം നടത്തിയിരിക്കുന്നത്.

  • Also Read

അടിസ്ഥാന വികസന മേഖലയിൽ മറ്റ് ഏത് കമ്പനികളെ അപേക്ഷിച്ച് നിക്ഷേപത്തിലും, വികസനത്തിലും അദാനി കമ്പനികൾ ബഹുദൂരം മുന്നിലാണ്. ദീർഘ കാലത്തിൽ നേട്ടമുണ്ടാക്കാനാകുന്ന പ്രോജെക്റ്റുകളിലാണ് അദാനി ഗ്രൂപ് ശ്രദ്ധ പതിപ്പിക്കുന്നത്. ശക്തമായ നേതൃത്വം, വൈവിധ്യമാർന്ന കമ്പനികൾ എല്ലാറ്റിനുമുപരിയായി സർക്കാരിന്റെ പിന്തുണ എന്നീ ഘടകങ്ങൾ അദാനി ഗ്രൂപ്പിനെ വളർച്ചയ്ക്ക് സഹായിക്കുന്നുണ്ട്. വിദേശ നിക്ഷേപക സ്ഥാപനങ്ങൾ മാത്രമല്ല, ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളും, ചെറുകിട നിക്ഷേപകരും അദാനി ഓഹരികളിൽ കൂടുതൽ നിക്ഷേപിക്കാൻ താൽപര്യപ്പെടുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com