ADVERTISEMENT

റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഡിജിറ്റൽ പേയ്‌മെന്റ് തട്ടിപ്പുകളിൽ യു പി ഐയുമായി ബന്ധപ്പെട്ട തട്ടിപ്പുകളാണ് ഏറ്റവും കൂടുതൽ നടക്കുന്നത്. കാർഡുമായി ബന്ധപ്പെട്ട തട്ടിപ്പ് 18 ശതമാനം, ഇന്റർനെറ്റ് ബാങ്കിങ് 12 ശതമാനം, ഫിഷിങ് കോളുകൾ 9 ശതമാനം  എന്നിങ്ങനെയാണ് മറ്റ് തട്ടിപ്പുകളുടെ കണക്കുകൾ.  സമീപ വർഷങ്ങളിലെ യുപിഐ ഇടപാടുകളുടെ കുത്തനെയുള്ള വളർച്ച കണക്കിലെടുക്കുമ്പോൾ ഈ വെളിപ്പെടുത്തൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്.  UPI 2020 സാമ്പത്തിക വർഷത്തിൽ 36 ശതമാനം  നോൺ-ക്യാഷ് റീട്ടെയിൽ ഇടപാടുകൾ നടത്തിയെങ്കിൽ, ഇത് FY21-ൽ 44 ശതമാനം ആയും FY22-ൽ 57 ശതമാനം ആയും ഉയർന്നു.

ഡിജിറ്റൽ പേയ്‌മെന്റ് ഇക്കോസിസ്റ്റം

2027 വരെ ഡിജിറ്റൽ പേയ്‌മെന്റുകൾ 74 ശതമാനം  വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ സുസ്ഥിരതക്ക്  UPI തട്ടിപ്പ് കൈകാര്യം ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. യുപിഐയുമായി ബന്ധപ്പെട്ട തട്ടിപ്പുകളുടെ വർദ്ധനവ് ആശങ്കാജനകമാണെങ്കിലും അത് ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ പുരോഗതിയെ തടസ്സപ്പെടുത്തരുത് എന്ന നിർബന്ധം  സർക്കാരിനുണ്ട്. അതുകൊണ്ടുതന്നെ  ഉപഭോക്താക്കളുടെയും ബിസിനസുകളുടെയും വിശ്വാസം കാത്തുസൂക്ഷിക്കാനും UPI തട്ടിപ്പ് നിയന്ത്രിക്കാനും സുരക്ഷിതമായ ഡിജിറ്റൽ പേയ്‌മെന്റ് ഇക്കോസിസ്റ്റം ഉറപ്പാക്കാനും നിരവധി നടപടികൾ  നടപ്പിലാക്കുന്നുണ്ട്.

സഹകരണം വർധിപ്പിക്കും  

മൾട്ടി-ഫാക്ടർ ഓതന്റിക്കേഷൻ, റോബസ്റ്റ് എൻക്രിപ്ഷൻ പ്രോട്ടോക്കോളുകൾ, പതിവ് സുരക്ഷാ അപ്‌ഡേറ്റുകൾ എന്നിവ നടപ്പിലാക്കുന്നത് ഇതിൽ ഉൾപ്പെടുന്നു. ഉപഭോക്താക്കൾക്ക് അവബോധം സൃഷ്ടിക്കുന്ന കാമ്പെയ്‌നുകളും വിദ്യാഭ്യാസ സംരംഭങ്ങളും വ്യക്തികളെ വഞ്ചനാപരമായ പ്രവർത്തനങ്ങൾ തിരിച്ചറിയാനും റിപ്പോർട്ടുചെയ്യാനും പ്രാപ്‌തരാക്കും. അതുകൊണ്ടു ഇതിനും പ്രാധാന്യം കൊടുക്കുന്നുണ്ട്. പേയ്‌മെന്റ് സേവന ദാതാക്കൾ, ബാങ്കുകൾ, റെഗുലേറ്റർമാർ, നിയമ നിർവ്വഹണ ഏജൻസികൾ എന്നിവ തമ്മിലുള്ള സഹകരണം തട്ടിപ്പുകൾ തടയുന്നതിന്  അത്യാവശ്യമാണ്. 

English Sumary : Need Digital Payment Eco System

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com