ADVERTISEMENT

കൊൽക്കത്ത ∙ ലഘുവായ ഹൃദയാഘാതത്തെ തുടർന്ന് ആൻജിയോപ്ലാസ്റ്റിക്കു വിധേയനായ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനും ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) അധ്യക്ഷനുമായ സൗരവ് ഗാംഗുലിയെ ഇന്ന് ഡിസ്ചാർജ് ചെയ്യില്ല. കൊൽക്കത്തയിലെ വുഡ്‌ലാൻഡ്സ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഗാംഗുലി ഇന്ന് ആശുപത്രി വിടുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ, താരം ഒരു ദിവസം കൂടി ആശുപത്രിയിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു.

‘കൃത്യമായ ഇടവേളകളിൽ ഡോക്ടർമാരുടെ സംഘം വീട്ടിലും ഗാംഗുലിയുടെ ആരോഗ്യനില വിലയിരുത്തി വേണ്ട മുൻകരുതലുകൾ കൈക്കൊള്ളും. അദ്ദേഹത്തിന്റെ താൽപര്യപ്രകാരം ഒരു ദിവസം കൂടി കഴിഞ്ഞേ അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യൂ’ – ഹോസ്പിറ്റൽ അധികൃതർ വ്യക്തമാക്കി.

ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പ്രമുഖ ഹൃദ്രോഗ വിദഗ്ധൻ ഡോ. ദേവി ഷെട്ടി ഇന്നലെ അറിയിച്ചിരുന്നു. ഇപ്പോഴുണ്ടായ ഹൃദയാഘാതം ആരോഗ്യത്തിന് കുഴപ്പമൊന്നും ഉണ്ടാക്കിയിട്ടില്ലെന്നും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്താലും ഗാംഗുലിക്ക് സാധാരണ ജീവിതം തുടരാമെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

English Summary: Sourav Ganguly wants to stay back one more day: Hospital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com