ADVERTISEMENT

കൊച്ചി∙ മലയാളി ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിന് ഇന്ന് 38–ാം ജന്മദിനം. 7 വർഷത്തെ ഇടവേളയ്ക്കുശേഷം മത്സരക്രിക്കറ്റിലേക്കു തിരിച്ചെത്തിയ ശ്രീശാന്ത് ഇന്ത്യൻ ടീമിലേക്ക് എത്തുന്നതിനുള്ള പ്രയാണത്തിലാണ്. ഇതിന് മുന്നോടിയായി ഐപിഎൽ താരലേത്തിനും ശ്രീ റജിസ്റ്റർ ചെയ്തിട്ടുണ്ട്. 75 ലക്ഷം രൂപയാണ് അടിസ്ഥാന വില.

ഒത്തുകളി ആരോപണത്തെതുടർന്നാണ് ശ്രീശാന്തിന് ബിസിസിഐ വിലക്കേർപ്പെടുത്തിയത്. കേസിൽ ശ്രീശാന്തിനെ കോടതി കുറ്റവിമുക്തനാക്കിയെങ്കിലും 7 വർഷം നീണ്ട ബിസിസിഐ വിലക്ക് കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് അവസാനിച്ചത്.

അതിനുശേഷം സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന്റെ ജഴ്സി അണിഞ്ഞു കളിക്കളത്തിലേക്ക് തിരിച്ചെത്തി. ആദ്യ മത്സരത്തിൽ തന്നെ ക്ലീൻ ബോൾഡ് വിക്കറ്റുമായായിരുന്നു ശ്രീയുടെ അരങ്ങേറ്റം.

38ാം ജന്മദിനത്തിൽ ശ്രീശാന്തിന് ആശംസ നേർന്ന് നിരവധിപേർ രംഗത്തെത്തി. അതേസമയം സിനിമ സംവിധായകൻ ഒമർ ലുലുവിന്റെ ആശംസ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു. ‘കോലി ചെയ്‌താൽ അത് അഗ്രസീവ് പ്ലെയർ ആയതുകൊണ്ടാ ശ്രീശാന്ത് ചെയ്താൽ അത് അഹങ്കാരം. നമ്മൾ മനസ്സ് അറിഞ്ഞ് സപ്പോർട്ട് ചെയ്താൽ വേറെ ലെവൽ എത്തണ്ട കളിക്കാരൻ ആയിരുന്നു.’– ശ്രീശാന്തിന്റെ മീം പങ്കുവച്ച് ഒമർ ലുലു കുറിച്ചു.

English Summary: S Sreesanth Birthday, Wishes from Director Omar Lulu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com