ADVERTISEMENT

ഫാസ്റ്റ് ബോളർമാർക്ക് സാധ്യത നൽകുന്നതാണു മൊട്ടേരയിലെ പിച്ചെന്ന് ഇന്നലെ ഇന്ത്യയുടെ നട്ടെല്ലൊടിച്ച് ഇംഗ്ലണ്ടിന്റെ ജയിംസ് ആൻഡേഴ്സനും ബെൻ സ്റ്റോക്സും കാണിച്ചുതന്നു. ഒരു 3–ാം പേസറെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താതിരുന്നതിന് ഇംഗ്ലിഷ് ക്യാപ്റ്റൻ ജോ റൂട്ട്  ഖേദിക്കുന്നുണ്ടാകും. 

ഇരുടീമുകളിലെയും ബാറ്റ്സ്മാൻമാർക്കു പിച്ചിനെപ്പറ്റി പരാതി പറയാൻ അവസരമില്ല. സാങ്കേതികപ്പിഴവു മൂലമാണ് ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും മുൻനിര ബാറ്റ്സ്മാൻമാർ പുറത്തുപോയത്. രോഹിത് ശർമയൊഴികെയുള്ള ഇന്ത്യയുടെ മുൻനിര ബാറ്റ്സ്മാൻമാർ  സ്വയം വിമർശനം നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

മധ്യനിരയിൽ ഇറങ്ങി ടീമിനെ കരയറ്റാനുള്ള വെല്ലുവിളി ഋഷഭ് പന്ത് ഒരിക്കൽക്കൂടി ഏറ്റെടുത്തതിനാൽ ഇന്ത്യ രക്ഷപ്പെട്ടു.

English Summary: P. Balachandran column

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com