ADVERTISEMENT

ബ്ലുംഫൊണ്ടെയ്ൻ (ദക്ഷിണാഫ്രിക്ക) ∙ അണ്ടർ 19 ലോകകപ്പിൽ മിന്നും ഫോമിലുള്ള മുഷീർ ഖാന്റെ തകർപ്പൻ പ്രകടന മികവിലാണ് കഴിഞ്ഞ ദിവസം ന്യൂസീലൻഡിനെ ഇന്ത്യ തകർത്തത്. സെഞ്ചറിക്കു (126 പന്തിൽ 131) പുറമെ 3.1 ഓവറിൽ 10 റൺസ് വഴങ്ങി 2 വിക്കറ്റും വീഴ്ത്തിയ മുഷീർ കളിയിലെ താരവുമായി. ടൂർണമെന്റിൽ രണ്ടാം തവണയാണ് താരം സെഞ്ചറി നേടുന്നത്. മത്സരത്തിനിടെ മുഷീറിന്റെ ബാറ്റിൽനിന്നു പിറന്ന ഹെലികോപ്റ്റർ ഷോട്ടിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. 

ഇന്ത്യൻ ഇന്നിങ്സിലെ 46–ാം ഓവറിലാണ് വൈറലായ ഷോട്ട് പിറന്നത്. മസോൻ ക്ലാർക്ക് എറിഞ്ഞ ആദ്യ പന്ത് ഹെലികോപ്റ്റർ ഷോട്ടിലൂടെ മുഷീർ ബൗണ്ടറിക്ക് മുകളിലൂടെ പറത്തുകയായിരുന്നു. വിഡിയോ വൈറലായതോടെ മുഷീറിനെ ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ എം.എസ്.ധോണിയുമായി താരതമ്യം ചെയ്ത് നിരവധിപ്പേർ രംഗത്തുവന്നു. ഹെലികോപ്റ്റർ ഷോട്ട് അവതരിപ്പിച്ച ധോണിയേക്കാൾ നന്നായി മുഷീർ ഇതേ ഷോട്ട് കളിക്കുന്നുണ്ടെന്ന് ചിലർ അഭിപ്രായപ്പെട്ടു. മറ്റു ചിലർ ധോണിയെ അനുകരിക്കാനുള്ള ശ്രമമാണ് മുഷീർ നടത്തുന്നതെന്ന് പറഞ്ഞു.

മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത ഇന്ത്യ 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 295 റൺസ് നേടി. ന്യൂസീലൻഡിന്റെ മറുപടി 28.1 ഓവറിൽ 81ൽ അവസാനിച്ചു. ബാറ്റിങ്ങിലും ബോളിങ്ങിലും ആധിപത്യം പുലർത്തിയ ഇന്ത്യ 214 റൺസിന്റെ തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്. അർധ സെഞ്ചറി നേടിയ ആദർശ് സിങ്, നാലു വിക്കറ്റു വീഴ്ത്തിയ സൗമി പാണ്ഡെ എന്നിവരുടെ പ്രകടനവും ഇന്ത്യൻ ജയത്തിൽ നിർണായകമായി. സൂപ്പർ സിക്സിലെ രണ്ടാം മത്സരത്തിൽ വെള്ളിയാഴ്ച ഇന്ത്യ നേപ്പാളിനെ നേരിടും.

English Summary:

U19 Star Musheer Khan's Helicopter Shot Goes Viral, Sparks MS Dhoni Comparisons

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com