ADVERTISEMENT

ലക്നൗ∙ അടുത്ത സീസണോടെ രോഹിത് ശർമ മുംബൈ ഇന്ത്യൻസ് വിടുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെ താരത്തെ റാഞ്ചാനുള്ള ഒരുക്കത്തിലാണു ടീമുകൾ. 2025ലെ സീസണില്‍ രോഹിത് മറ്റേതെങ്കിലും ക്ലബ്ബിൽ കളിക്കാൻ തയാറായാൽ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരത്തിനായി ശ്രമം നടത്തുമെന്നും വിവരമുണ്ട്. അതേസമയം ലേലത്തിൽ വന്നാൽ രോഹിത് ശർമയെ വാങ്ങാൻ തയാറാകുമോയെന്ന ചോദ്യത്തിൽ പ്രതികരിച്ചിരിക്കുകയാണ് ലക്നൗ സൂപ്പർ ജയന്റ്സ് പരിശീലകൻ ജസ്റ്റിൻ ലാംഗർ.

ഒരു അഭിമുഖത്തിലെ ചോദ്യത്തിലാണ് ലാംഗർ ഇക്കാര്യത്തിൽ നിലപാടു വ്യക്തമാക്കിയത്.‘‘ഞങ്ങൾ രോഹിത്തിനെ മുംബൈയിൽനിന്നു സ്വന്തമാക്കാൻ പോകുകയാണ്. നിങ്ങൾ ഇടനിലക്കാരനായാൽ നന്നാകും?’’– എന്നായിരുന്നു ലാംഗറുടെ പ്രതികരണം. രോഹിത് ശർമ വർഷങ്ങൾക്കു ശേഷം താരലേലത്തിൽ പങ്കെടുക്കാൻ തയാറായാൽ സ്വന്തമാക്കുന്നതിനായി ടീമുകൾ തമ്മിൽ വലിയ പോരാട്ടം തന്നെ നടക്കുമെന്ന് ഉറപ്പാണ്.

2011ലാണ് രോഹിത് ശർമ മുംബൈ ഇന്ത്യൻസിൽ ചേരുന്നത്. പിന്നീട് 13 സീസണുകളിലായി, മുംബൈയുടെ അഞ്ച് കിരീട നേട്ടങ്ങളുടെ ഭാഗമായി. 2024 സീസണിനു തൊട്ടുമുൻപാണ് രോഹിത് ശർമയെ മുംബൈ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു നീക്കിയത്. പകരക്കാരനായി ഹാർദിക് പാണ്ഡ്യയെയാണ് ടീം മാനേജ്മെന്റ് നിയമിച്ചത്. താരത്തിന്റെ തീരുമാനങ്ങളിൽ പലതും രോഹിത് ശർമയ്ക്ക് രസിച്ചിട്ടില്ലെന്നാണു വിവരം. ഇതോടെ ഇന്ത്യൻ ക്യാപ്റ്റൻ ഈ സീസൺ അവസാനിക്കുന്നതോടെ മുംബൈ വിടാൻ വഴിയൊരുങ്ങും.

രോഹിത് ശര്‍മയെ ഡൽഹി ക്യാപിറ്റൽസിനു വിൽക്കാൻ മുംബൈ ഇന്ത്യൻസ് നേരത്തേ ശ്രമം നടത്തിയിരുന്നു. പകരം ഡേവിഡ് വാർണറെ ടീമിലെടുക്കാനായിരുന്നു മുംബൈയുടെ നീക്കം. എന്നാൽ രോഹിത്തിന്റെ ജനപിന്തുണ കൂടിയതോടെ തീരുമാനത്തിൽനിന്നു മുംബൈ ഇന്ത്യൻസ് പിൻവാങ്ങി. രോഹിത്തിന് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായതിൽ താരത്തിന്റെ ആരാധകരും അസ്വസ്ഥരാണ്.

English Summary:

Rohit To Leave Mumbai Indians? LSG Dreaming Of Signing Him In Auction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com