ADVERTISEMENT

കൊൽക്കത്ത∙ ഐപിഎൽ മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എട്ടു വിക്കറ്റ് ജയം. ലക്നൗ ഉയർത്തിയ 162 റൺസ് വിജയലക്ഷ്യം 15.4 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്ത മറികടന്നു. അർധസഞ്ചെറി നേടിയ ഓപ്പണർ ഫിൽ സോൾട്ട് (47 പന്തിൽ 89*), ക്യാപ്റ്റൻ ശ്രേയസ് അയ്യർ (38 പന്തിൽ 38*) എന്നിവരുടെ ബാറ്റിങ്ങാണ് കൊൽക്കത്തയെ അനായാസ ജയത്തിലെത്തിച്ചത്. ഇതോടെ പോയിന്റ് പട്ടികയിൽ രണ്ടാമതുള്ള കൊൽക്കത്ത എട്ടു പോയിന്റുമായി ലീഡ് ഉയർത്തി.

മറുപടി ബാറ്റിങ്ങിൽ, ഓപ്പണർ സുനിൽ നരെയ്ൻ (6 പന്തിൽ 6), പിന്നീടെത്തിയ അംഗൃഷ് രഘുവംശി (6 പന്തിൽ 7) എന്നിവരെ കൊൽക്കത്തയ്ക്കു പെട്ടെന്നു നഷ്ടമായെങ്കിലും മൂന്നാ വിക്കറ്റിൽ ഒന്നിച്ച സോൾട്ട്– അയ്യർ അപരാജിത കൂട്ടകെട്ട് കൊൽക്കത്തയെ വിജയിപ്പിക്കുകയായിരുന്നു. ഇരുവരും ചേർന്ന് 120 റൺസാണ് കൂട്ടിച്ചേർത്തത്. മൂന്നു സിക്സും 14 ഫോറുമാണ് സോൾട്ടിന്റെ ബാറ്റിൽനിന്നു പിറന്നത്. ആറു ഫോറടിച്ച അയ്യർ, സോൾട്ടിന് ഉറച്ച പിന്തുണ നൽകി. മൊഹ്‌സിൻ ഖാനാണ് കൊൽക്കത്തയുടെ രണ്ടു വിക്കറ്റുകളും വീഴ്ത്തിയത്.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലക്നൗ, നിക്കോളസ് പുരാൻ (32 പന്തിൽ 45), ക്യാപ്റ്റൻ കെ.എൽ. രാഹുൽ (27 പന്തിൽ 39), ആയുഷ് ബദോനി (27 പന്തിൽ 29) എന്നിവരുടെ ബാറ്റിങ് മികവിലാണ് ഏഴു വിക്കറ്റ് നഷ്ടത്തിൽ 161 റൺസെടുത്തത്. നാല് ഓവറിൽ 28 റൺസ് മാത്രം വിട്ടുകൊടുത്ത് 3 വിക്കറ്റ് നേടിയ മിച്ചൽ സ്റ്റാർക് ബോളിങ്ങിൽ തിളങ്ങി. വൈഭവ് അറോറ, സുനിൽ നരെയ്ൻ, വരുൺ ചക്രവർത്തി, ആന്ദ്രെ റസ്സർ എന്നിവർ കൊൽക്കത്തയ്ക്കായി ഓരോ വിക്കറ്റ് വീതം നേടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com