ADVERTISEMENT

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ, 6ന് 121 എന്ന നിലയിൽ തോൽവി മുഖാമുഖം കണ്ട രാജസ്ഥാൻ റോയൽസിനെ 2 വിക്കറ്റ് വിജയത്തിലേക്കു കൈപിടിച്ചുയർത്തിയത് 60 പന്തിൽ പുറത്താകാതെ 107 റൺസ് നേടിയ ജോസ് ബട്‌ലറുടെ ഇന്നിങ്സാണ്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന, വിജയകരമായ റൺ ചേസായിരുന്നു കൊൽക്കത്തയ്ക്കെതിരെ രാജസ്ഥാൻ നടത്തിയത്. മുൻപ്, 2020ൽ പഞ്ചാബ് കിങ്സിനെതിരെയും രാജസ്ഥാൻ 224 റൺസ് പിന്തുടർന്നു ജയിച്ചിരുന്നു.

29

കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ ബട്‌ലർ ഏറ്റവും കൂടുതൽ റൺസ് നേടിയത് പുൾ ഷോട്ടിലൂടെ– 29. മൂന്ന് സിക്സും ഒരു ഫോറുമാണ് പുൾ ഷോട്ട് വഴി ബട്‌ലർ ബൗണ്ടറി കടത്തിയത്.

മൂന്നിൽ മൂന്ന്

അവസാന 3 ഓവറിൽ 46 റൺസായിരുന്നു രാജസ്ഥാന് ജയിക്കാൻ ആവശ്യം. 2 ഓവറുകളിലും അവസാന പന്തിൽ സിംഗിൾ നേടി, 18 പന്തുകളും നേരിട്ടത് ബട്‌ലറായിരുന്നു. ഈ സ്ട്രൈക്ക് റൊട്ടേഷനാണ് മത്സരത്തിൽ നിർണായകമായത്.

70%

ഇന്നിങ്സിൽ 70 % റൺസും ബട്‌ലർ നേടിയത് ലെഗ് സൈഡിൽ. ആകെ 107 റൺസ് നേടിയ ബട്‌ലർ, ഓഫ് സൈഡിൽ 6 ഫോർ ഉൾപ്പെടെ നേടിയത് 32 റൺസ്.

art4
ജോസ് ബട്‍ലറുടെ വാഗണ്‍ വീൽ

19

36 പന്തിൽ അർധ സെഞ്ചറി തികച്ച ബട്‌ലർ അടുത്ത 50 റൺസ് നേടിയത് 19 പന്തിൽനിന്ന്.

English Summary:

Jos Buttler lead Rajasthan Royals to victory

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com