ADVERTISEMENT

കളത്തിൽ കെ.പി. രാഹുലും ജാക്സൺ സിങ്ങുമില്ല. ബെഞ്ചിൽ കോച്ച് കിബു വിക്കൂനയും. കേരള ബ്ലാസ്റ്റേഴ്സിനു മുൻപിൽ വെല്ലുവിളികൾ ഒഴിയുന്നില്ല. ഇതിനു പുറമേയാണ് ജംഷഡ്പുർ എഫ്സിയുടെ പോർവിളി. പ്രതിരോധം ചോർച്ചയടച്ചു നിന്നാൽ ജയിച്ചുകയറാം മഞ്ഞപ്പടയ്ക്ക്.

ഐഎസ്എൽ 7–ാം സീസണിൽ ബ്ലാസ്റ്റേഴ്സിനു ബുധനാഴ്ച 14–ാം മാച്ച്. ബാംബോലിം സ്റ്റേഡിയത്തിൽ 7.30നു കിക്കോഫ്. ബ്ലാസ്റ്റേഴ്സിന്റെ സാധ്യതാ ലൈനപ്പ്: ആൽബിനോ (ഗോളി), കോസ്റ്റ, സന്ദീപ്, നിഷു, ധനചന്ദ്ര (പ്രതിരോധം), വിസെന്റെ, ഹുവാൻഡെ, ഫാക്കുൻഡോ, സഹൽ (മധ്യനിര), ഹൂപ്പർ, പ്യൂട്ടിയ. ജോർദൻ മറി മുന്നേറ്റനിരയിലേക്കു തിരിച്ചെത്തുകയാണെങ്കി‍ൽ പ്യൂട്ടിയയും ഹുവാൻഡെയും ആദ്യ 11ൽ ഉണ്ടാവില്ല. പകരം രോഹിത് കുമാർ കളിക്കും.

ബുധനാഴ്ചത്തെ ചോദ്യമിതാണ്: പ്ലേമേക്കർമാരായ ഫാക്കുൻഡോ പെരേരയും സഹലും എത്തിച്ചുകൊടുക്കുന്ന പന്തുകൾ ഗോളിലേക്ക് എത്തിക്കാൻ ഹൂപ്പർ–പ്യൂട്ടിയ ജോടിക്കു കഴിയുമോ? ഉത്തരം കളിയുടെ ഗതി നിർണയിക്കും. പിന്നിൽ മറ്റു ചില ഘടകങ്ങളുമുണ്ട്. ആക്രമണത്തിൽ എത്രത്തോളം പങ്കുചേരാൻ നിഷുവിനും ധനചന്ദ്രയ്ക്കും കഴിയും? 

ജാക്സന്റെ അഭാവത്തിൽ സെന്റർ ബായ്ക്കാകുന്ന സന്ദീപ് സിങ് ആക്രമിക്കാൻ ഇറങ്ങുമെന്നു കരുതാനാവില്ല. സന്ദീപ് കയറിപ്പോവുകയാണെങ്കിൽ ഹുവാൻഡെ ഉത്തരവാദിത്തത്തോടെ പിന്നിലേക്ക് ഇറങ്ങേണ്ടിവരും.

English Summary: Kerala Blasters FC vs Jamshedpur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com