ADVERTISEMENT

ന്യൂഡൽഹി ∙ ദുബായിയിൽ ഒമാൻ, യുഎഇ ടീമുകൾക്കെതിരെ ഈ മാസം നടക്കുന്ന രാജ്യാന്തര സൗഹൃദ ഫുട്ബോൾ മത്സരങ്ങൾക്കുള്ള ഇന്ത്യൻ സാധ്യതാ ടീമിൽ 3 മലയാളികൾ.

മിഡ്ഫീൽഡർമാരായ ആഷിഖ് കുരുണിയൻ, കെ.പി. രാഹുൽ, ഡിഫൻഡർ മഷ്ഹൂർ ഷെരീഫ് എന്നിവരെയാണ് കോച്ച് ഇഗോർ സ്റ്റിമാച്ച് 35 അംഗ ടീമിൽ ഉൾപ്പെടുത്തിയത്. ഐഎസ്എലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനു വേണ്ടി കളിക്കുന്ന മഷ്ഹൂർ മലപ്പുറം കാവുങ്ങൽ സ്വദേശിയാണ്. സഹൽ അബ്ദുൽ സമദ് ടീമിൽ ഇല്ല. 

13ന് ഐഎസ്എൽ ഫൈനൽ വേദിയിൽ വച്ച് അന്തിമ 28 അംഗ ടീമിനെ പ്രഖ്യാപിക്കും. ഒമാനെതിരെ 25നും യുഎഇയ്ക്കെതിരെ 29നും ആണു മത്സരങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com