ADVERTISEMENT

ലണ്ടൻ ∙ റഫറി വിസിൽ ചുണ്ടോടടുപ്പിക്കും മുൻപ് ഡാർവിൻ ന്യൂനസ് പന്തിനെ വലയിലെത്തിച്ചു! കളി തീരാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ (90+9 മിനിറ്റ്) യുറഗ്വായ് താരം നേടിയ ഗോളിൽ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ നോട്ടിങ്ങാം ഫോറസ്റ്റിനെതിരെ ലിവർപൂളിന് ആവേശജയം (1–0). കോച്ച് യൂർഗൻ ക്ലോപ്പിന്റെ അവസാന സീസണിൽ കിരീടം സ്വപ്നം കാണുന്ന ലിവർപൂൾ ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തു മുന്നേറുന്നു (27 കളി, 63 പോയിന്റ്). 

Read Also: ബ്ലാസ്റ്റേഴ്സ് തകർന്നത് 89–ാം മിനിറ്റിലെ ഗോളിൽ; ഗെയിം പ്ലാൻ വെല്ലുവിളി, ഇനിയുള്ള കളികൾ നിർണായകം

ക്ലോപ്പിനു കീഴിൽ ‘ഇൻജറി ടൈം ഗോളുകൾ’ ലിവർപൂളിനു പുതുമയല്ലെങ്കിലും ഇത്രയും വൈകി ഒരു വിജയഗോൾ നേടുന്നത് ഇതാദ്യം. ക്ലോപ്പിനു കീഴിൽ 18 തവണ മത്സരം 90 മിനിറ്റ് പിന്നിട്ടതിനു ശേഷം ലിവർപൂൾ ഗോൾ നേടിയിട്ടുണ്ട്. ലിവർപൂളിന് ഭാഗ്യത്തിന്റെ കടാക്ഷമുണ്ടായെങ്കിൽ ദൗർഭാഗ്യം വിടാതെ പിന്തുടരുന്ന ചെൽസി ഇന്നലെ ബ്രെന്റ്ഫഡിനോട് 2–2 സമനില വഴങ്ങി. 36 പോയിന്റുമായി 11–ാം സ്ഥാനത്താണ് നീലപ്പട ഇപ്പോൾ. 

English Summary:

Nunez’s late winner takes Liverpool to dramatic 1-0 win over Forest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com