ADVERTISEMENT

ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിലെ കിരീടപ്പോരാട്ടം ഫോട്ടോഫിനിഷിലേക്ക്. ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ള ആർസനലും ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലുള്ള വ്യത്യാസം ഇപ്പോൾ ഒറ്റ പോയിന്റ് മാത്രം! ബുധനാഴ്ച രാത്രി ല്യുട്ടൻ ടൗണിനെ 2–0നു തോൽപിച്ച ആർസനലാണ് നിലവിൽ ഒന്നാം സ്ഥാനത്ത് (30 മത്സരം, 68 പോയിന്റ്). ലിവർപൂളും സിറ്റിയും 67 പോയിന്റോടെ രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഗോൾവ്യത്യാസത്തിൽ സിറ്റിക്കു മുന്നിൽ നിൽക്കുന്ന ലിവർപൂളിന് ഒരു മത്സരം കുറവ് കളിച്ചതിന്റെ ആനുകൂല്യവുമുണ്ട്. 38 മത്സരങ്ങളാണ് സീസണിൽ ഓരോ ടീമുകൾക്കുമുള്ളത്. 

ആസ്റ്റൻ വില്ലയെ 4–1നു തകർത്ത മാഞ്ചസ്റ്റർ സിറ്റിയാണ് ഈ വാരം എറ്റവും വലിയ ജയം കുറിച്ചത്. സിറ്റിക്കായി യുവതാരം ഫിൽ ഫോഡൻ ഹാട്രിക് നേടി. 11–ാം മിനിറ്റിൽ റോഡ്രി ആദ്യ ഗോൾ നേടിയതിനു ശേഷമായിരുന്നു ഇരു പകുതികളിലുമായി ഫോഡന്റെ മൂന്നു ഗോളുകൾ. ല്യുട്ടനെതിരെ മാർട്ടിൻ ഒഡെഗാർഡാണ് ആർസനലിന്റെ ആദ്യഗോൾ നേടിയത്. 44–ാം മിനിറ്റിൽ ല്യുട്ടൻ താരം ഡെയ്കി ഹാഷിയോക്ക സെൽഫ് ഗോളും വഴങ്ങി. 

English Summary:

English Premier league Football Match analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com