ADVERTISEMENT

ജൊഹാനസ്ബർഗ് ∙ കാർ തട്ടിയെടുക്കാനെത്തിയ അക്രമികളുടെ വെടിയേറ്റ് ദക്ഷിണാഫ്രിക്കൻ ഫുട്ബോൾ താരവും ഒളിംപ്യനുമായ ലൂക്ക് ഫ്ല്യൂർസ് (24) കൊല്ലപ്പെട്ടു. ജൊഹാനസ്ബർഗ് നഗരത്തോടു ചേർന്നുള്ള ഹണിഡ്യൂ പ്രവിശ്യയിലെ ഒരു പെട്രോൾ പമ്പിൽ വച്ചാണ് സംഭവം. അപ്രതീക്ഷിതമായി എത്തിയ അക്രമികൾ ലൂക്കിനു നേരെ വെടിയുതിർത്ത് കാറുമായി രക്ഷപ്പെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ദക്ഷിണാഫ്രിക്കൻ ക്ലബ്ബായ കൈസർ ചീഫിന്റെ ഡിഫൻഡറായ ലൂക്ക് ടോക്കിയോ ഒളിംപിക്സിൽ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി കളിച്ചിട്ടുണ്ട്.

English Summary:

South African Olympian Luke Fleurs was killed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com