ADVERTISEMENT

മാഞ്ചസ്റ്റർ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ കിരീടപ്പോരാട്ടത്തിൽ വിട്ടുകൊടുക്കാൻ ഒരുക്കമല്ലെന്നു പ്രഖ്യാപിച്ച് മാഞ്ചസ്റ്റർ സിറ്റി. ലൂട്ടൺ ടൗണിനെതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് 5–1 വിജയം.

എർലിങ് ഹാളണ്ട് സീസണിലെ 20–ാം ലീഗ് ഗോൾ നേടിയ മത്സരത്തിൽ, ഡെയ്കി ഹാഷിയോകയുടെ സെൽഫ് ഗോളിലാണു സിറ്റി സ്കോറിങ് തുടങ്ങിയത്. മാറ്റിയോ കൊവാചിച്ച്, ജെറമി ഡോക്കു, ജോസ്കോ ഗവാർഡിയോൾ എന്നിവരും സിറ്റിക്കായി ഗോൾ നേടി. റോസ് ബാർക്‌ലിയുടേതാണ് ലൂട്ടണിന്റെ ആശ്വാസഗോൾ.   നിലവിൽ ഒന്നാം സ്ഥാനത്താണെങ്കിലും ലിവർപൂൾ, ആർസനൽ ടീമുകൾ  മത്സരങ്ങൾ ജയിച്ചാൽ സിറ്റി വീണ്ടും മൂന്നാം സ്ഥാനത്താകും.

English Summary:

Manchester City win against Luton Town in english Premier league football match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com