ADVERTISEMENT

ന്യൂഡൽഹി ∙ ഫുട്ബോൾ ലോകത്തെ നൂതന പരീക്ഷണമായ ഡ്രോൺ ഫുട്ബോൾ ഇന്ത്യയിലും. ഡ്രോൺ ഡെസ്റ്റിനേഷൻ എന്ന സ്ഥാപനത്തിന്റെ നേതൃത്വത്തിൽ ബുധനാഴ്ച ന്യൂഡൽഹിയിൽ ഡ്രോൺ ഫുട്ബോൾ പ്രദർശന മത്സരം സംഘടിപ്പിച്ചു. ദക്ഷിണകൊറിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫെഡറേഷൻ ഓഫ് ഇന്റർനാഷനൽ ഡ്രോൺ സോക്കർ അസോസിയേഷൻസ് (ഫിഡ) എന്ന സംഘടനയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. നിലവിൽ യുഎസ് ഉൾപ്പെടെ 20ൽ അധികം രാജ്യങ്ങളിൽ ഈ മത്സരയിനം പ്രചാരത്തിലുണ്ട്. അടുത്ത വർഷം നടക്കുന്ന ഡ്രോൺ ഫുട്ബോൾ ലോകകപ്പിനു മുന്നോടിയായാണ് പരിപാടി സംഘടിപ്പിച്ചത്.

 എന്താണ് ഡ്രോൺ ഫുട്ബോൾ

പേരു സൂചിപ്പിക്കുന്നതുപോലെ ഡ്രോൺ ഉപയോഗിച്ചുള്ള ഫുട്ബോൾ മത്സരമാണ് ഡ്രോൺ ഫുട്ബോൾ. പന്തിനു പകരം, ഫുട്ബോളിന്റെ രൂപത്തിലുള്ള ഡ്രോണുകളാണ് മത്സരത്തിന് ഉപയോഗിക്കുന്നത്. 5 ഡ്രോണുകളാണ് ഒരു ടീമിൽ ഉണ്ടാവുക. 3 മിനിറ്റ് വീതമുള്ള 3 സെറ്റുകളായാണ് മത്സരം നടക്കുക. റിമോട്ട് കൺട്രോളോ ജോയ്സ്റ്റിക്കോ ഉപയോഗിച്ചു കളിക്കുന്ന വിഡിയോ ഗെയിമുകൾക്ക് സമാനമാണ് കളി രീതിയെങ്കിലും യഥാർഥ ഡ്രോണുകളാണ് മത്സരത്തിന് ഉപയോഗിക്കുന്നത്.

English Summary:

Drone football in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com