ADVERTISEMENT

ടൊറന്റോ (കാനഡ) ∙ കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റിന്റെ ആറാം റൗണ്ടിൽ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർമാരായ ആർ. പ്രഗ്നാനന്ദയ്ക്കും വിദിത് ഗുജറാത്തിക്കും തകർപ്പൻ വിജയങ്ങൾ. അമേരിക്കൻ ഗ്രാൻഡ്മാസ്റ്റർ ഹികാരു നകാമുറയോടു സമനില വഴങ്ങിയ പതിനേഴുകാരൻ ഡി. ഗുകേഷ്, 8 റൗണ്ടുകൾ കൂടി ബാക്കിനിൽക്കെ യാൻ നീപോംനീഷിക്കൊപ്പം ഒന്നാം സ്ഥാനത്തു തുടരുന്നു. റഷ്യക്കാരനായതിനാൽ, ഫിഡെ പതാകയുടെ കീഴിൽ മത്സരിക്കേണ്ടി വരുന്ന നീപോംനീഷിക്കും ഇന്നലെ സമനിലയായിരുന്നു വിധി. ടോപ് സീഡ് അമേരിക്കക്കാരൻ ഫാബിയാനോ കരുവാനയാണ് നീപോംനീഷിയെ സമനിലയിൽ തളച്ചത്.

അസർബൈജാനിൽനിന്നുള്ള നിജാത് അബാസോവിനെയാണ് പ്രഗ്നാനന്ദ തോൽപിച്ചത്. ഫ്രഞ്ച് ഗ്രാൻഡ്മാസ്റ്റർ അലി റേസ ഫിറൂസ്ജയെയാണ് വിദിത് ഗുജറാത്തി മറികടന്നത്. എന്നാൽ, വനിതാ വിഭാഗത്തിൽ ഇന്ത്യയ്ക്ക് ഇന്നലെ നിരാശകളുടെ ദിനമായിരുന്നു. പ്രഗ്നാനന്ദയുടെ സഹോദരി ആർ. വൈശാലി, കൊനേരു ഹംപി എന്നിവർ തോറ്റു. റഷ്യയുടെ കത്രിയാന ലാഗ്നോയോടാണ് വൈശാലി തോൽവി സമ്മതിച്ചതെങ്കിൽ ചൈനയുടെ ലി ടിങ്ജിയ്ക്കു മുന്നിലായിരുന്നു ഹംപിക്കു കാലിടറിയത്.

English Summary:

Candidates Chess: D Gukesh is in lead

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com