ADVERTISEMENT

ടെന്നിസ് താരങ്ങളായ സെറീന വില്യംസ്, മാർഗരറ്റ് കോർട്ട്, സാനിയ മിർസ, ബോക്സിങ് ചാംപ്യൻ എം.സി.മേരി കോം, സ്പ്രിന്റ് റാണിമാരായ ഷെല്ലി ആൻ ഫ്രേസർ പ്രൈസ്, അലിസൻ ഫെലിക്സ്, കേരളത്തിന്റെ അഭിമാനമായ പി.ടി.ഉഷ, ഷൈനി വിൽസൺ... കായികലോകത്തെ വേറിട്ട മാതൃകകളായ ഈ വനിതാ രത്നങ്ങളെ ചേർത്തുനിർത്തുന്ന സവിശേഷമായ ഒരു കണ്ണിയുണ്ട്. അമ്മയായ ശേഷവും മത്സരത്തിനിറങ്ങി മെഡൽ നേടിയവരാണ് ഇവരെല്ലാം.

പാരിസ് ഒളിംപിക്സിൽ മെഡൽനേട്ടത്തിനായി ഇറ്റലിയിൽനിന്ന് ഇക്കുറി ഒരു താരമെത്തുന്നുണ്ട്; ഫെൻസിങ്ങിൽ ആറു തവണ ലോക ചാംപ്യനായ അരിയാന്ന എറിഗോ. ഒളിംപിക്സ് ഉദ്ഘാടനച്ചടങ്ങിൽ ഇറ്റലിയുടെ പതാകവാഹകയും അരിയാന്നയാണ്. ഇരട്ടക്കുട്ടികൾക്കു ജന്മം നൽകി അഞ്ചുമാസത്തിനുശേഷം കോർട്ടിലിറങ്ങി ലോക ചാംപ്യൻഷിപ്പിൽ സ്വർണം നേടിയ ‘പൊന്ന’മ്മയാണ് അരിയാന്ന.കഴിഞ്ഞ വർഷം മാർച്ച് 3നാണ്  അരിയാന്നയ്ക്കു ഇരട്ട കുട്ടികൾ പിറന്നത്.

English Summary:

Fencing mom Arianna Errigo and high jumper Gianmarco Tamberi named Italy's Olympic flagbearers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com